Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Stop Rape
cancel
Homechevron_rightNewschevron_rightCrimechevron_rightഡൽഹിയിൽ ആറുവയസുകാരിയായ...

ഡൽഹിയിൽ ആറുവയസുകാരിയായ ദലിത്​ പെൺകുട്ടിയെ 34കാരൻ ബലാത്സംഗം ചെയ്​തു; കുട്ടി ചികിത്സയിൽ

text_fields
bookmark_border

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ ആറുവയസുകാരിയായ ദലിത്​ പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന്​ ഇരയാക്കി അയൽവാസി. ഡൽഹിയിലെ എയിംസിൽ ചികിത്സയിലാണ്​ പെൺകുട്ടി.

ഡൽഹിയിലെ ത്രിലോക്​പുരിയിലാണ്​ സംഭവം. 34കാരനായ അയൽവാസിക്കെതിരെ മയൂർ വിഹാർ പൊലീസ്​ കേസെടുത്തു. ഇയാൾക്കെതിരെ പോക്​സോ, എസ്​.സി​/എസ്​.ടി വകുപ്പുകൾ പ്രകാരമാണ്​ കേസ്​ രജിസ്റ്റർ ചെയ്​തത്​.

പ്രതിയെ അന്ന​ു​തന്നെ പൊലീസ്​ അറസ്റ്റ്​ ചെയ്​തതായി ​ഡൽഹി പൊലീസ്​ വക്താവ്​ ചിൻമോയ്​ ബിസ്വാൾ പറഞ്ഞു. പൊലീസ്​ സ്​റ്റേഷന്​ പുറത്ത്​ പ്രതി​േഷധവുമായി നാട്ടുകാർ തടിച്ചുകൂടിയിരുന്നു.

ഡൽഹി ക​േന്‍റാൺമെന്‍റിന്​ സമീപം ഒമ്പതുവയസുകാരിയായ ദലിത്​ പെൺകുട്ടിയെ ബലാത്സംഗത്തിന്​ ഇരയാക്കി ക്രൂരമായി കൊലപ്പെടുത്തിയതിന്​ പിന്നാലെയാണ്​ ഞെട്ടിക്കുന്ന മറ്റൊരു സംഭവം. ആഗസ്റ്റ്​ ഒന്നിനാണ്​ ശ്​മശാനത്തിൽ വെള്ളമെടുക്കാൻ പോയ ഒമ്പതുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്​.

പുരോഹിതൻ ഉൾപ്പെടെയുള്ള പ്രതികൾ കുട്ടിയുടെ മൃതദേഹം ബലമായി സംസ്​കരിക്കുകയുമായിരുന്നു. പെൺകുട്ടി വൈദ്യുതാ​ഘാതമേറ്റാണ്​ മരിച്ചതെന്നും അതിനാൽ പൊലീസിൽ വിവരം അറിയിക്കേണ്ടയെന്നും മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു. പൊലീസ്​ ഇടപെട്ടാൽ പോസ്റ്റ്​മോർട്ടം നടത്തുമെന്നും പ്രശ്​നം ഗുരുതരമാകുമെന്ന്​ തെറ്റിദ്ധരിപ്പിക്കുകയും ചെയ്​തു.

ദീൻ ദയാൽ ഉപാധ്യായ്​ ആശുപത്രിയിൽനിന്ന്​ പെൺകുട്ടിയുടെ ശരീര ഭാഗങ്ങൾ മാതാപിതാക്കൾ കഴിഞ്ഞദിവസം ഏറ്റുവാങ്ങി. അടുത്ത ബന്ധുക്കളായ 15 -20 പേരുടെ സാന്നിധ്യത്തിൽ പഴയ നങ്കൽ ശ്​മശാനത്തിൽ സംസ്​കരിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child AbuseDelhi RapeDalit GirlRape
News Summary - Six Year Old Dalit Girl Allegedly Raped by Neighbour in Delhi
Next Story