Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരുമലയിൽ രണ്ട് പേർക്ക് വെട്ടേറ്റ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ

text_fields
bookmark_border
parumala
cancel

തിരുവല്ല: പരുമലയിൽ രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി രണ്ട് പേർക്ക് വെട്ടേറ്റ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. കല്ലിശ്ശേരി സ്വദേശികളായ കൊട്ടാരത്തിൽ വിഷ്ണു (23), കല്ലൂരേത്ത് ശശിഭവനിൽ അരുൺ (23), കല്ലുപറമ്പിൽ അഭിലാഷ് (25), പന്ദോരശേരിൽ ബിനു (24), തുരുത്തി പടിഞ്ഞാറേതിൽ പ്രവീൺ ബാലൻ (24), കൊച്ചുടാറ്റിൽ അനൂപ് (23) എന്നിവരാണ് അറസ്റ്റിലായത്. വെട്ടേറ്റ പുളിക്കീഴ് സീറോ ലാൻഡ് കോളനിയിൽ അഫ്സൽ (19) തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളിലൊരാളായ പ്രവീൺ ബാലനും കുത്തേറ്റ് ശരീരത്തിൽ 32 കുത്തിക്കെട്ടുണ്ട്.

കല്ലിശ്ശേരി, പുളിക്കീഴ് ഭാഗത്തുള്ളവരാണ് വ്യാഴാഴ്ച രാത്രി പരുമലയിൽ ഏറ്റുമുട്ടിയത്. പെട്ടെന്നുണ്ടായ വാക്കുതർക്കമാണ് അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചത്. പുളിക്കീഴ് എസ്.ഐ എസ്. ഷൈജുവിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികള റിമാൻഡ് ചെയ്തു. സംഭവത്തിൽ അഫ്സലിന് എതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Six persons arrested in Parumala stabbing incident
Next Story