Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅമേരിക്കയിൽ വീണ്ടും...

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; കൈക്കുഞ്ഞുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
അമേരിക്കയിൽ വീണ്ടും വെടിവെപ്പ്;  കൈക്കുഞ്ഞുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു
cancel

കാലിഫോർണിയ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ​ഒരു കൈക്കുഞ്ഞുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. സെൻട്രൽ കാലിഫോർണിയയിലെ ഗോ​ഷെനിലുള്ള ഒരു വീട്ടിലാണ് വെടിവെയ്പ്പ് നടന്നത്. രണ്ടുപേർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.

സംഭവത്തിന് പിന്നിൽ ഗുണ്ടാ സംഘം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഒരാഴ്ച മുമ്പ്, ടിസിഎസ്ഒ ഡിറ്റക്ടീവുകൾ ഈ വീട്ടിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിരുന്നു. 2021-ൽ അമേരിക്കയിൽ ഏകദേശം 49,000 പേർ വെടിയേറ്റ് മരിച്ചു, അതിൽ പകുതിയിലേറെയും ആത്മഹത്യകളാണെന്നാണ് കണക്ക്. ഇതിനുപുറമെ ആയുധം സൂക്ഷിക്കുന്നവരും ഏറെയാണിവിടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CasesShooting Case
News Summary - Six People Including 6-Month-Old Baby Killed In California Shooting
Next Story