Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിമാനമാർഗം...

വിമാനമാർഗം മയക്കുമരുന്ന് കടത്ത്; ആറ് മലയാളി ഐ.ടി ജീവനക്കാർ അറസ്റ്റിൽ

text_fields
bookmark_border
വിമാനമാർഗം മയക്കുമരുന്ന് കടത്ത്; ആറ് മലയാളി ഐ.ടി ജീവനക്കാർ അറസ്റ്റിൽ
cancel
Listen to this Article

ചെന്നൈ: തായ്‍ലൻഡിൽനിന്ന് ചെന്നൈയിലേക്ക് വിമാന മാർഗം കടത്തിക്കൊണ്ടുവന്ന 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. രണ്ട് വ്യത്യസ്ത വിമാനങ്ങളിലായി എത്തിയ ആറ് മലയാളി ഐ.ടി ജീവനക്കാരാണ് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രണ്ട് ദിവസത്തിനിടെ ആദ്യം നാലംഗ സംഘത്തിൽനിന്ന് 15 കിലോയും പിന്നീട് രണ്ടംഗ സംഘത്തിൽനിന്ന് എട്ടു കിലോയുമാണ് പിടിച്ചെടുത്തത്.

ബാഗേജ് പരിശോധനക്കിടെ ഭക്ഷ്യ പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവിന് മൊത്തം 23 കോടി രൂപ വില കണക്കാക്കുന്നു. മണ്ണില്ലാതെ പോഷക സമ്പുഷ്ടമായ ജല ലായനികൾ ഉപയോഗിച്ച് പ്രത്യേക സംവിധാനത്തിൽ വളർത്തുന്ന വീര്യംകൂടിയ വകഭേദമാണ് ഹൈഡ്രോപോണിക് കഞ്ചാവ്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ വൻ വിലയാണുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsDrug SmugglingMalayali employeesIT employee
News Summary - Six Malayali IT employees arrested for smuggling drugs via air
Next Story