കരിപ്പൂരിൽ 10 കിലോയോളം സ്വർണമിശ്രിതം പിടികൂടി
text_fieldsപ്രതീകാത്മക ചിത്രം
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 13 പേരിൽനിന്നായി അഞ്ച് കോടിയോളം രൂപയുടെ സ്വർണമാണ് പിടികൂടിയത്.
ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെ ഓപറേഷൻ ടൊർണാഡോ എന്ന പേരിൽ 13 മണിക്കൂർ നീണ്ട പ്രത്യേക പരിശോധനയിൽ 9539.6 ഗ്രാം സ്വർണമിശ്രിതമാണ് കണ്ടെടുത്തത്. കൂടാതെ 24 കാരറ്റിന്റെ 214.9 ഗ്രാമും 18 കാരറ്റിന്റെ 260 ഗ്രാമും പിടികൂടി.
കൊച്ചി കസ്റ്റംസ് പ്രിവന്റിവ് ഹെഡ് ക്വാർട്ടേഴ്സ് യൂനിറ്റും കോഴിക്കോട് കസ്റ്റംസ് പ്രിവന്റിവ് യൂനിറ്റും സംയുക്തമായി നടത്തിയ പരിശോധനയിൽ 10 പേരിൽനിന്നാണ് സ്വർണം പിടിച്ചത്. പ്രിവന്റിവ് കസ്റ്റംസ് സംഘം 10 പേരിൽനിന്നായി 6575.6 ഗ്രാമും എയർ കസ്റ്റംസ് ഇന്റലിജൻസ് യൂനിറ്റ് മൂന്ന് യാത്രക്കാരിൽനിന്നായി 2964 ഗ്രാം സ്വർണമിശ്രിതവുമാണ് കണ്ടെടുത്തത്.
ജിദ്ദ, ദുബൈ, ഷാർജ, ബഹ്റൈൻ എന്നിവിടങ്ങളിൽനിന്നുള്ള ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, ഗൾഫ് എയർ, എയർ അറേബ്യ വിമാനങ്ങളിൽ എത്തിയവരിൽനിന്നാണ് സ്വർണം പിടിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

