Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എട്ടുലക്ഷം ആവശ്യപ്പെട്ട് അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദിച്ചു; പണവും വീട്ടുപകരണങ്ങളും കവർന്നു, ആറുപേർ പിടിയിൽ

text_fields
bookmark_border
എട്ടുലക്ഷം ആവശ്യപ്പെട്ട് അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദിച്ചു; പണവും വീട്ടുപകരണങ്ങളും കവർന്നു, ആറുപേർ പിടിയിൽ
cancel

തൃശൂർ: എട്ടുലക്ഷം രൂപ ആവശ്യപ്പെട്ട് അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദിക്കുകയും ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കുകയും ചെയ്ത കേസിൽ ആറുപേർ അറസ്റ്റിൽ. തൃശൂർ വടമയിൽ താമസിക്കുന്ന നടുമുറി വീട്ടിൽ ജയറാം (54), മകൻ ഹരികൃഷ്ണൻ (20) എന്നിവരാണ് ആക്രമണത്തിനിരയായത്.

പണം ആവശ്യപ്പെട്ട് ഇരുവരെയും തട്ടിക്കൊണ്ടുപോയ സംഘം മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. എട്ടുലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും ഇവരുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഒന്നരലക്ഷം രൂപ സംഘം കൈക്കലാക്കി. ഇതിനു പുറമെ വീട്ടിലുണ്ടായിരുന്ന ലാപ്ടോപ്, ടാബ്, മൊബൈൽ ഫോൺ, ബൈക്ക് എന്നിവയും തട്ടിയെടുത്തതായി പരാതിയുണ്ട്.

സംഭവത്തിൽ നെയ്തക്കുടി സ്വദേശി നെല്ലുപറമ്പിൽ ഫാസിൽ (36), വടമ സ്വദേശി നാലകത്ത് ആഷിഖ് (36), മേത്തല സ്വദേശി മച്ചമ്പിള്ളി രാജഗോപാൽ (21), വടമ സ്വദേശി കൊണാട്ടുപറമ്പിൽ ഉനൈസ് (34), മാള പള്ളിപ്പുറം സ്വദേശി കുറ്റിപ്പുഴക്കാരൻ നജീബ് (24), മേത്തല സ്വദേശി ഈശ്വരമംഗലത്ത് സിജീഷ് (39) എന്നിവരാണ് അറസ്റ്റിലായത്.

മാള പൊലീസ് ഇൻസ്പെക്ടർ എ.എൻ. ഷാജു, എസ്.ഐ പി.പി. ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Six Held in Thrissur Kidnap and Extortion Case
Next Story