Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ അക്രമിച്ച്...

യുവാവിനെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ആറ് പേര്‍ അറസ്റ്റില്‍

text_fields
bookmark_border
യുവാവിനെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ആറ് പേര്‍ അറസ്റ്റില്‍
cancel
camera_alt

യു​വാ​വി​നെ അ​ക്ര​മി​ച്ച കേസിൽ പിടിയിലായ രാ​ഹു​ൽ, ബി​ജു, ര​ഞ്ജി​ത്ത്, ശ​ര​ത്, സ​ത്യ​ൻ, നി​തി​ൻ

ചാ​രും​മൂ​ട്: യു​വാ​വി​നെ അ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ൽ ആ​റ് പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താ​മ​ര​ക്കു​ളം കി​ഴ​ക്കും​മു​റി​യി​ല്‍ ല​ക്ഷ്​​മി ഭ​വ​ന​ത്തി​ൽ രാ​ഹു​ല്‍, താ​മ​ര​ക്കു​ളം കി​ഴ​ക്കും​മു​റി​യി​ല്‍ ബി​ജു ഭ​വ​ന​ത്തി​ല്‍ ബി​ജു, താ​മ​ര​ക്കു​ളം കി​ഴ​ക്കും മു​റി​യി​ല്‍ ല​ക്ഷ്മി ഭ​വ​നം വീ​ട്ടി​ല്‍ ര​ഞ്ജി​ത്ത്, താ​മ​ര​ക്കു​ളം മേ​ക്കും മു​റി​യി​ല്‍ ശ​ര​ണ്യാ​ല​യം വീ​ട്ടി​ല്‍ ശ​ര​ത്, താ​മ​ര​ക്കു​ളം കി​ഴ​ക്കും മു​റി​യി​ല്‍ ഹ​രി​നി​ല​യം വീ​ട്ടി​ല്‍ സ​ത്യ​ന്‍, താ​മ​ര​ക്കു​ളം കി​ഴ​ക്കും മു​റി​യി​ല്‍ മ​ല​രി​മേ​ല്‍ പ​ടീ​റ്റ​തി​ല്‍ നി​ഥി​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. താ​മ​ര​ക്കു​ളം മ​ല​രി​മേ​ല്‍ ജ​ങ്ഷ​ന് സ​മീ​പ​മു​ള്ള വീ​ടി​നു മു​ന്‍വ​ശം നി​ല്‍ക്കു​ക​യാ​യി​രു​ന്ന ശ​ര​ത്തി (26) നെ​യാ​ണ് അ​ക്ര​മി​ച്ച​ത്.

മു​ന്‍ വൈ​രാ​ഗ്യ​ത്തി​ന്റെ പേ​രി​ല്‍ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ അ​ക്ര​മി​ക​ള്‍ ശ​ര​ത്തി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​താ​യാ​ണ് കേ​സ്. ഉ​ത്രാ​ട ദി​വ​സം രാ​ത്രി 9.30 ഓ​​ടെ ക​ത്തി, ഇ​രു​മ്പു​വ​ടി മു​ത​ലാ​യ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി സം​ഘം ശ​ര​ത്തി​നെ കു​ത്തി​യും അ​ടി​ച്ചും പ​രി​ക്കേ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മ​സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് സം​ഘം ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​ക​ളെ ഉ​ട​ന​ടി ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

നൂ​റ​നാ​ട് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ പി. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍, എ​സ്.​എ​ച്ച്.​ഒ സ​ജി​ത്ത്മോ​ന്‍, ജൂ​നി​യ​ര്‍ എ​സ്.​ഐ ഹ​ക്കിം, എ.​എ​സ്.​ഐ പ്ര​താ​പ്ച​ന്ദ്ര​മേ​നോ​ന്‍, എ​സ്.​സി.​പി.​ഒ മാ​രാ​യ സി​ജു, ര​ജീ​ഷ് ,സി.​പി.​ഒ മാ​രാ​യ മ​നു​കു​മാ​ര്‍ , ബി​നു എ​ന്നി​വ​ര​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttacksyoutharrestedSix peopleMurder Case
News Summary - Six Arrested in Attempted Murder Case
Next Story