Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭാ​ഗ്യ​ക്കു​റി...

ഭാ​ഗ്യ​ക്കു​റി ക​ട​യി​ൽ ഒ​റ്റ ന​മ്പ​ർ ചൂ​താ​ട്ടം; സ്ത്രീ ​അ​റ​സ്റ്റി​ൽ

text_fields
bookmark_border
sobha
cancel
camera_alt

ശോ​ഭ​

എ​രു​മ​പ്പെ​ട്ടി: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ട​യി​ൽ ഒ​റ്റ ന​മ്പ​ർ ചൂ​താ​ട്ടം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്ക​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റ​ങ്ങോ​ട്ടു​ക​ര ക​ടു​ക​ശ്ശേ​രി ച​ങ്ക​ര​ത്തു വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്റെ ഭാ​ര്യ ശോ​ഭ​യെ​യാ​ണ് (50) എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ളി സെ​ന്റ​റി​ലു​ള്ള കൃ​ഷ്ണ​സാ​ഗ​ർ എ​ന്ന ലോ​ട്ട​റി ക​ട​യി​ലാ​ണ് ഒ​റ്റ ന​മ്പ​ർ ചൂ​താ​ട്ടം ന​ട​ത്തി​യ​ത്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ക​റു​ക​പു​ത്തൂ​രി​ലു​ള്ള ലോ​ട്ട​റി ഏ​ജ​ൻ​സി മു​ഖേ​ന​യാ​ണ് ഇ​വ​ർ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തി​യ​ത്. ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബു​ധ​നാ​ഴ്ച എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ ടി.​സി അ​നു​രാ​ജും സം​ഘ​വു​മാ​ണ് സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ.​എ​സ്.​ഐ ഓ​മ​ന, സി.​പി.​ഒ​മാ​രാ​യ കെ. ​സ​ഗൂ​ൺ, സു​ബി​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ജി​ജി, കെ.​എ. ഷാ​ജി, എ. ​ജ​യ, മു​ഹ​മ്മ​ദ് ഷെ​രീ​ഫ് എ​ന്നി​വ​രും അ​ന്വേ​ഷ​ണം ന​ട​ത്തി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ലോ​ട്ട​റി ചൂ​താ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ എ​ട്ടോ​ളം പേ​രെ നാ​ലു കേ​സു​ക​ളി​ലാ​യി എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lottery case
News Summary - Single number the lottery; The woman is under arrest
Next Story