Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസിന്ധുവിനെ...

സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെ; ആദ്യം കത്തിക്കാൻ ശ്രമിച്ചെന്ന് പ്രതി

text_fields
bookmark_border
Panickankudy Murder Case
cancel
camera_alt

കൊല്ലപ്പെട്ട സിന്ധു, പ്രതി ബിനോയ്

പണിക്കൻകുടി (ഇടുക്കി): പണിക്കൻകുടിയിൽ വീട്ടമ്മയായ സിന്ധുവിനെ അടുക്കളയിൽ കുഴിച്ചുമൂടിയത് ജീവനോടെ എന്ന് കേസിലെ പ്രതി ബിനോയിയുടെ മൊഴി. ആദ്യം കഴുത്തുഞെരിച്ചതിനെ തുടർന്ന് ബോധരഹിതയായ സിന്ധു മരിച്ചെന്ന് കരുതി കത്തിക്കാനുള്ള ശ്രമം നടത്തി. എന്നാൽ, മരിച്ചില്ലെന്ന് മനസിലായതോടെ അടുക്കളയിൽ ജീവനോടെ കുഴിച്ചിടുകയായിരുന്നുവെന്നും ബിനോയ് പൊലീസിന് മൊഴി നൽകി.

കൊലപാതകത്തിന് പിന്നാലെ സിന്ധുവിന്‍റെ വസ്ത്രങ്ങൾ വീടിന് സമീപത്തെ ചെക് ഡാമിന്‍റെ വശത്ത് ഉപേക്ഷിച്ചെന്നാണ് ബിനോയ് മൊഴി നൽകിയത്. ഇതുപ്രകാരം ഇവിടെ എത്തിച്ച് വസ്ത്രം കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

രാവിലെ പണിക്കൻകുടിയിലെ ബിനോയിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കൊലപാതകം നടത്തിയ രീതിയെ കുറിച്ച് പ്രതി പൊലീസിനോട് വിവരിച്ചത്. വരും ദിവസങ്ങളിൽ ഇയാൾ ഒളിവിൽ കഴിഞ്ഞ പാലക്കാട്, പൊള്ളാച്ചി, തൃശൂർ, ചങ്ങനാശേരി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുക്കും.

സംശയത്തെ തുടർന്നാണ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്ന് പിടിയിലായപ്പോൾ പ്രതി പൊലീസിന് മൊഴി നൽകിയിരുന്നത്. കൊലപാതകം നടന്ന 12ാം തീയതി രാത്രി മറ്റ് പുരുഷന്മാരെ ഫോണിൽ വിളിക്കുന്നത് സംബന്ധിച്ച് സിന്ധുവും ബിനോയിയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കത്തിന് പിന്നാലെ സിന്ധുവിനെ പ്രതി മർദിച്ചു.

തറയിൽ വീണ സിന്ധുവിനെ പ്രതി തലയണയും തുണിയും മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് സിന്ധുവിന്‍റെ വസ്ത്രങ്ങൾ നീക്കം ചെയ്യുകയും അടുക്കളയിൽ മൃതദേഹം കുഴിച്ചു മൂടുകയുമായിരുന്നു. ഈ മൊഴിയിലാണ് തെളിവെടുപ്പ് വേളയിൽ പ്രതി മാറ്റംവരുത്തിയിട്ടുള്ളത്.

ആ​ഗ​സ്​​റ്റ്​ 12നാ​ണ്​ സി​ന്ധു​വി​നെ കാ​ണാ​താ​യ​ത്. തുടർന്ന് മ​ക​ൻ വി​വ​രം സി​ന്ധു​വിന്‍റെ സ​ഹോ​ദ​ര​ന്മാ​രെ വിവരം അ​റി​യി​ച്ചു. 15ന് ഇ​വ​ർ വെ​ള്ള​ത്തൂ​വ​ല്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ല്ല. അ​മ്മ​യെ കാ​ണാ​താ​യ ദി​വ​സം ബി​നോ​യിയു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പു​തി​യ അ​ടു​പ്പ് പ​ണി​ത​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്.

സം​ശ​യം ഉ​ട​ലെ​ടു​ത്തതോടെ വെ​ള്ളി​യാ​ഴ്​​ച ബി​നോ​യി​യു​ടെ വീ​ട് പ​രി​ശോ​ധി​ക്കാ​ന്‍ സിന്ധുവിന്‍റെ ബന്ധുക്കൾ തീ​രു​മാ​നി​ച്ചു. ബി​നോ​യി​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ള്‍ അ​ടു​ക്ക​ള​വാ​തി​ല്‍ ചാ​രി​യ​നി​ല​യി​ലാ​യി​രു​ന്നു. വീ​ട്ടി​ല്‍ ക​യ​റി​യ ഇ​വ​ര്‍ മകൻ പ​റ​ഞ്ഞ കാ​ര്യം ശ​രി​യാ​ണെ​ന്ന് ഉ​റ​പ്പി​ച്ചു.

പി​ന്നീ​ട് പു​തു​താ​യി പ​ണി​ത അ​ടു​പ്പ് പൊ​ളി​ച്ച് ഇ​ള​കി​യ മ​ണ്ണ് നീ​ക്കി​യ​പ്പോ​ള്‍ കൈ​യും വി​ര​ലു​ക​ളും ക​ണ്ടെ​ത്തി. തു​ട​ര്‍ന്ന് വിവരം പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 16ന് ഒ​ളി​വി​ല്‍പോ​യ പ്രതിയെ പെരിഞ്ചാംകുട്ടിയിൽ നിന്നാണ് വെള്ളത്തൂവൽ പൊലീസ് പിടികൂടിയത്.

Show Full Article
TAGS:Panickankudy Murder Case 
News Summary - Sindhu buried alive; Defendant attempted to burn first
Next Story