Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപരാതി...

പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് വെട്ടേറ്റു; സംഭവം കൊണ്ടോട്ടിയിൽ

text_fields
bookmark_border
kerala police
cancel

കൊണ്ടോട്ടി: സ്റ്റേഷനിനിൽ നിന്ന് പരാതി അന്വേഷിക്കാനെത്തിയ എസ്.ഐ വെട്ടേറ്റു. പള്ളിക്കൽ ബസാർ മിനി എസ്റ്റേറ്റിൽ പരാതി അന്വേഷിക്കാൻ എത്തിയ എസ്.ഐ ഒ.കെ. രാമചന്ദ്രനാണ് വെട്ടേറ്റത്‌. ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതി പാലക്കുളങ്ങര ഹരീഷ് (45) നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. കൈയിന്‍റെ ഷോൾഡർ ഭാഗത്താണ് വെട്ടുകത്തി കൊണ്ട് വെട്ടേറ്റത്‌. സാരമായി പരിക്കേറ്റിട്ടുണ്ട്.

പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ഹരീഷ് ആക്രമിക്കുകയായിരുന്നുവത്രെ. ചെരിപ്പ് കമ്പനിയിലേക്ക് കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ്​.

കുത്തേറ്റ എസ്.ഐയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

Show Full Article
TAGS:crime kerala police 
News Summary - SI who came to investigate the complaint was stabbed
Next Story