Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാക്കിക്കുള്ളിലെ...

കാക്കിക്കുള്ളിലെ ക്രിമിനൽ; ബലാത്സംഗക്കേസിൽ നേരത്തെയും പ്രതി, വകുപ്പുതല നടപടി

text_fields
bookmark_border
ci sunu
cancel

കോഴിക്കോട്: യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സി.ഐ. പി.ആര്‍. സുനു നേരത്തെയും ബലാത്സംഗക്കേസിൽ പ്രതി. എറണാകുളം മു​ള​വു​കാ​ട് സ്റ്റേ​ഷ​നി​ല്‍ ജോ​ലി ചെ​യ്യ​വേ പ​രാ​തി​യു​മാ​യെ​ത്തി​യ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​യി​രു​ന്നു കേസ്.

സെ​ന്‍ട്ര​ല്‍ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഹൈ​കോ​ട​തി ജാ​മ്യം ത​ള്ളി​യ​തോ​ടെ സു​നു​വി​നെ അ​റ​സ്റ്റ് ചെ​യ്തു. സു​നു​വി​നെ​തി​രെ അ​ന്ന് വ​കു​പ്പു​ത​ല ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് കോ​ഴി​ക്കോ​ട് കോ​സ്റ്റ​ല്‍ പൊ​ലീ​സി​ന്‍റെ ചു​മ​ത​ല ന​ല്‍കി​യ​ത്. ഇത് കൂടാതെയും ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ട്. വകുപ്പുതലത്തിൽ നിരവധി തവണ നടപടിയും കൈക്കൊണ്ടു. ഇത്രയേറെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനാണ് നിയമപാലനത്തിന് സ്റ്റേഷൻ ചുമതല നൽകിയത്.

തൃ​ക്കാ​ക്ക​ര​യി​ൽ താ​മ​സി​ക്കു​ന്ന യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പി.ആര്‍. സുനുവിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇന്നലെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ബേപ്പൂർ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് തൃക്കാക്കര പൊലീസ് ഇയാളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മ​റ്റൊ​രു കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന വി​മു​ക്ത ഭ​ട​ന്‍റെ ഭാ​ര്യ​യാ​ണ് പ​രാ​തി​ക്കാ​രി. ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ തൃ​ക്കാ​ക്ക​ര​യി​ലെ വീ​ട്ടി​ലും ക​ട​വ​ന്ത്ര​യി​ലും എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് പ​രാ​തി. കേ​സി​ൽ സി.​ഐ​ക്ക് പു​റ​മേ മ​റ്റു ര​ണ്ടു​പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape caseSI Sunu
News Summary - SI Sunu arrested earlier in rape case departmental action several time
Next Story