ആടു മോഷണം തടയാൻ ശ്രമിച്ച എസ്.ഐയെ മോഷ്ടാക്കൾ വെട്ടിക്കൊന്നു
text_fieldsചെന്നൈ: ആടു മോഷണം തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ അക്രമികൾ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തിരുച്ചി നവൽപട്ട് പൊലീസ് സ്റ്റേഷനിലെ സ്പെഷൽ സബ് ഇൻസ്പെക്ടർ ഭൂമിനാഥനാണ്(55) ഞായറാഴ്ച പുലർെച്ച കൊല്ലപ്പെട്ടത്.
പട്രോളിങ് നടത്തുകയായിരുന്ന ഭൂമിനാഥൻ, ബൈക്കിലെത്തിയ ആട് മോഷ്ടാക്കളെ പിന്തുടർന്നതിനെ തുടർന്ന് അക്രമികൾ വളഞ്ഞിട്ട് ആക്രമിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. തിരുച്ചി- പുതുക്കോട്ട മെയിൻറോഡ് പള്ളത്തുപട്ടിയെന്ന സ്ഥലത്തായിരുന്നു ആക്രമണം.
തലക്ക് വെേട്ടറ്റ ഭൂമിനാഥൻ സംഭവസ്ഥലത്തു മരിച്ചു. മൃതദേഹം സമീപത്തെ കളമാവൂർ റെയിൽവേ ഗേറ്റിന് സമീപം ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. പുലർെച്ച നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഞായറാഴ്ച ൈവകീട്ട് സോളമാദേവിയിലെ ശ്മശാനത്തിൽ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അതിനിടെ ഭൂമിനാഥെൻറ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉത്തരവിട്ടു.