കടയിൽ മോഷണം; യുവാവ് പിടിയിൽ
text_fieldsഅശ്വിൻ
വണ്ണപ്പുറം: കടയിൽ മോഷണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. വണ്ണപ്പുറം നാൽപതേക്കർ തൈവിളാകം അശ്വിനാണ് (18) പിടിയിലായത്. വണ്ണപ്പുറത്തെ മത്സ്യവിൽപന ശാലയിൽ നടത്തിയ മോഷണത്തെ തുടർന്നാണ് ഇയാളെ പിടികൂടിയത്. ടിൻ ഷീറ്റ് തുളച്ചാണ് കടക്കുള്ളിൽ കടന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞദിവസം പെട്രോൾ പമ്പിൽ മോഷണം നടത്തുകയും തുടർന്ന് സി.സി ടി.വിയിൽ ദൃശ്യം പതിഞ്ഞതിനെ തുടർന്ന് പണം തിരികെനൽകുകയും ചെയ്തത് ഇയാളാണ്. കാളിയാർ എസ്.ഐ കെ.ജെ. ജോബി, കെ.ജെ. ഫ്രാൻസിസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

