Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദോശ കൊടുക്കാൻ വൈകി; കൊല്ലത്ത് തട്ടുകട തല്ലിത്തകർത്ത് അക്രമികൾ

text_fields
bookmark_border
ദോശ കൊടുക്കാൻ വൈകി; കൊല്ലത്ത് തട്ടുകട തല്ലിത്തകർത്ത് അക്രമികൾ
cancel

ശൂ​ര​നാ​ട്: ദോ​ശ കൊ​ടു​ക്കാ​ൻ വൈ​കി​യെ​ന്നാ​രോ​പി​ച്ച് ത​ട്ടു​ക​ട ത​ല്ലി​ത്ത​ക​ർ​ത്ത​താ​യി പ​രാ​തി. ശൂ​ര​നാ​ട് വ​ട​ക്ക് കോ​യി​ക്ക​ൽ ച​ന്ത​യി​ലെ ത​ട്ടു​ക​ട​യാ​ണ് ഒ​രു സം​ഘം ആ​ളു​ക​ൾ ത​ല്ലി​ത്ത​ക​ർ​ത്ത​ത്. ത​ട്ടു​ക​ട ന​ട​ത്തി​പ്പു​കാ​രാ​യ ദ​മ്പ​തി​ക​ളെ ഉ​പ​ദ്ര​വി​ക്കു​ക​യും ചി​ല്ല് അ​ല​മാ​ര​യും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്തു. പ​ന്ത​ൽ പ​ണി​ക്കാ​രാ​യ മ​നാ​ഫും ഭാ​ര്യ സീ​ന​ത്തു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ദ​മ്പ​തി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു​പേ​രെ ശൂ​ര​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ ന​ടു​വി​ൽ അ​ബി​ൻ ഭ​വ​ന​ത്തി​ൽ അ​ജി (46), അ​ശ്വ​തി ഭ​വ​ന​ത്തി​ൽ ര​മേ​ശ​ൻ (44) എ​ന്നി​വ​രാ​ണ് പി​ടി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ ത​ട്ടു​ക​ട​യി​ൽ എ​ത്തി​യ ഇ​വ​ർ ദോ​ശ ആ​വ​ശ്യ​പ്പെ​ട്ടു. ത​ങ്ങ​ൾ​ക്ക് ശേ​ഷം വ​ന്ന​വ​ർ​ക്ക് ദോ​ശ കൊ​ടു​ത്തു​വെ​ന്നും ത​ങ്ങ​ൾ​ക്ക് വൈ​കി​യെ​ന്നും ആ​രോ​പി​ച്ച് ക​ട ത​ല്ലി​ത​ക​ർ​ക്കു​ക​യും ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട‌​ർ​ന്നെ​ത്തി​യ പൊ​ലീ​സും സം​ഘ​വും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യ​തോ​ടെ ഒ​രാ​ൾ ഒ​ളി​വി​ൽ പോ​യി. ചി​ല്ലു​ത​റ​ച്ച് പ്ര​തി അ​ജി​യു​ടെ കൈ​ക്ക് പ​രി​ക്കേ​റ്റു. ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​മേ​ശ​നെ കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വെ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ർ​ഷ​ത്തി​നി​ട​യി​ലു​ണ്ടാ​യ വീ​ഴ്ച​യി​ൽ ഒ​രാ​ൾ​ക്ക് ത​ല​ക്കും മു​റി​വേ​റ്റു. പൊ​ലീ​സ് പി​ടി​ച്ചു​ത​ള്ളി​യ​പ്പോ​ഴാ​ണ് വീ​ണ​തെ​ന്നാ​ണ് പ​രാ​തി. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണം പൊ​ലീ​സ് നി​ഷേ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - shop vandalized for allegedly being late in delivering dosa
Next Story