Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right17 കാരിയായ...

17 കാരിയായ വീട്ടുവേലക്കാരിയുടെ നഗ്​ന വിഡിയോ ബലം​പ്രയോഗിച്ച്​ പകർത്തി; ജോലി സമയത്തിന്​ തീർക്കാത്തതിന്​ ക്രൂര പീഡനം

text_fields
bookmark_border
violence women
cancel
camera_alt

representational image

മുംബൈ: ജോലി തീർക്കാൻ വൈകിയതിന്​ ഗാർഹിക ജോലിക്കാരിയായ 17കാരിയെ ചെരിപ്പുകൊണ്ട്​ അടിക്കുകയും നഗ്​ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്​ത യുവതി അറസ്റ്റിൽ. തിങ്കളാഴ്​ച വൈകീട്ട്​ തുടങ്ങിയ അക്രമം രാത്രി വരെ നീണ്ടുനിന്നതായി പെൺകുട്ടി പരാതിപ്പെട്ടു.

'ജോലി വൈകിയതിനെ തുടർന്ന് യുവതി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങി. വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റി നഗ്​നചിത്രങ്ങളും വീഡിയോകളും എടുത്തു. വീട്ടുജോലിക്കാരിയെ അവൾ ചെരുപ്പുകൊണ്ട് അടിച്ചു. പെൺകുട്ടി വീട് വിട്ടിറങ്ങിയെങ്കിലും തലക്ക്​ ഗുരുതരമായി പരിക്കേറ്റു'-പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു.

ആശുപത്രിയിൽ ബന്ധുക്കളിലൊരാൾ പരിക്കിനെക്കുറിച്ച് ചോദിച്ച വേളയിലാണ്​ പെൺകുട്ടി പീഡന​ത്തെ കുറിച്ച്​ വിവരിച്ചത്​. ഡിസംബർ എട്ടിനാണ്​ 25കാരിയായ യുവതി അറസ്റ്റിലായത്​. പോക്​സോ വകുപ്പ്​ പ്രകാരമാണ്​ കേസെടുത്തത്​.

പ്രായപൂർത്തിയായിട്ടില്ലെന്ന്​ അറിഞ്ഞിട്ടും പെൺകു​ട്ടിയെ ജോലിക്ക്​ നിർത്തുകയായിരുന്നു യുവതി​യെന്ന്​ പൊലീസ്​ പറഞ്ഞു. കഴിഞ്ഞ കുറച്ച്​ മാസങ്ങളായി ഇവരുടെ കീഴിലായിരുന്നു പെൺകുട്ടി ജോലി ചെയ്​തുവന്നിരുന്നത്​. മുംബൈ അന്ദേരി വെസ്റ്റിൽ താമസിക്കുന്ന യുവതി മുമ്പ്​ പലതവണയായി തന്നെ പീഡിപ്പിക്കാറുണ്ടെന്ന്​ പെൺകുട്ടി മൊഴി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsassaulthouse maidnude video
News Summary - shoots nude videos of 17 year old house help over delay in work wome arrested
Next Story