Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബാഗിലാക്കി ഉപേക്ഷിച്ച...

ബാഗിലാക്കി ഉപേക്ഷിച്ച മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു

text_fields
bookmark_border
ബാഗിലാക്കി ഉപേക്ഷിച്ച മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു
cancel

ബംഗളൂരു: ലക്ഷ്മിപൂർ ബി.ഡി.എ ലേഔട്ടിൽ ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഗംഗമ്മഗുഡി പൊലീസ് സ്റ്റേഷൻ പരിധിയിൽ വിജനമായ സ്ഥലത്താണ് സംഭവം. വെള്ളിയാഴ്ച പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസിയാണ് നായ്ക്കൾ ബാഗ് വലിച്ചു കൊണ്ടുപോകുന്നത് കണ്ട് സംശയം തോന്നി പൊലീസിനെ വിവരമറിയിച്ചത്. ബംഗളൂരു നോർത്ത് വെസ്റ്റ് ഡിവിഷനിലെ ഗംഗമ്മഗുഡി പൊലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിന്റെ ഭാഗമായി പരിസര പ്രദേശങ്ങളിൽ നിന്ന് കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. വിജനമായ പ്രദേശമായതിനാൽ രാത്രികാലങ്ങളിൽ അക്രമികൾ മൃതദേഹം ഇവിടെക്കൊണ്ടു വന്നു തള്ളിയതാകാമെന്നാണ് പൊലീസ് കരുതുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. ഗംഗമ്മഗുഡി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsCrime Branch InvestigationBody foundBengaluruCrime
News Summary - Shock in Bengaluru: Dogs Drag Body Abandoned in Bag; Morning Walkers Witness Gruesome Scene
Next Story