Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 29 July 2021 9:02 AM GMT Updated On
date_range 29 July 2021 10:00 AM GMTകുന്ദ്രക്ക് വീണ്ടും കുരുക്ക്; ലൈംഗിക പീഡന ആരോപണവുമായി നടി ഷെർലിൻ ചോപ്ര
text_fieldsമുംബൈ: നീലച്ചിത്ര കേസിൽ ജുഡീഷ്യൽ കസ്ററഡിയിൽ കഴിയുന്ന വ്യവസായി രാജ് കുന്ദ്രക്കെതിരെ ലൈംഗിക പീഡന പരാതിയുമായി നടി ഷെർലിൻ ചോപ്ര. കഴിഞ്ഞ ഏപ്രിലിൽ കുന്ദ്രക്കെതിരെ നൽകിയ പരാതിയിൽ 'ഷെർലിൻ ചോപ്ര ആപ്' തുടങ്ങുന്നത് സംബന്ധിച്ച് ചർച്ച ചെയ്തതായും അതിനിടെ വീട്ടിലെത്തി പീഡനശ്രമം നടത്തിയതായും പറയുന്നു.
ചോപ്രക്ക് കഴിഞ്ഞ ദിവസം കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. 2019 തുടക്കത്തിലാണ് ആരോപണ വിധേയമായ സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.
കുന്ദ്രക്കെതിരായ കേസിൽ കൂടുതൽ തവണ സാക്ഷിമൊഴി നൽകിയത് ഷെർലിൻ ചോപ്രയാണ്. നീലച്ചിത്ര കേസ് അന്വേഷിക്കുന്ന ൈക്രംബ്രാഞ്ച് സംഘം ശിൽപ ഷെട്ടിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അവർക്ക് ക്ലീൻചിറ്റ് നൽകാൻ പൊലീസ് ഒരുക്കമല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Next Story