Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നായർ സ്‌ത്രീകളെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഹാജരാകാതെ ശശി തരൂർ
text_fieldsbookmark_border
തിരുവനന്തപുരം: നായർ സ്‌ത്രീകളെ പുസ്‌തകത്തിലൂടെ അപമാനിച്ചെന്ന കേസിൽ കോടതിയിൽ ഹാജരാകാതെ ശശി തരൂർ എം.പി. കേസ് പരിഗണിച്ചപ്പോൾ ശശി തരൂരോ അഭിഭാഷകനോ ഹാജരായില്ല. തുടർന്ന്, കേസ് പരിഗണിക്കുന്നത് ജനുവരി 27 ലേക്ക് മാറ്റി.
തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' എന്ന പുസ്‌തകത്തിൽ നായർ സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയെന്നാണ് പരാതി.
എൻ.എസ്.എസ് പെരുന്താന്നി കരയോഗം അംഗമായ സന്ധ്യ ശ്രീകുമാറാണ് പരാതിക്കാരി. സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനാൽ നേരത്തേ തരൂരിനെതിരെ അറസ്റ്റ് വാറൻറ്പുറപ്പെടുവിച്ചിരുന്നു.
Next Story

