വിദ്യാർഥിനികൾക്ക് മുന്നിൽ ലൈംഗിക പ്രദർശനം: യുവാവ് അറസ്റ്റിൽ
text_fieldsസുഹൈൽ
ചെറുതുരുത്തി: വിദ്യാർഥിനികൾക്ക് മുന്നിൽ ലൈംഗിക പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ വല്ലപ്പുഴ കുറുവട്ടൂർ മൂത്തേടത്ത് വീട്ടിൽ സുഹൈലിനെയാണ് (21) ചെറുതുരുത്തി പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാവിലെ ഇരുചക്രവാഹനത്തിൽ ദേശമംഗലത്തെത്തിയ ഇയാൾ സ്കൂളിലേക്ക് വരുകയായിരുന്ന വിദ്യാർഥിനികൾക്ക് മുന്നിലാണ് ലൈംഗിക പ്രദർശനം നടത്തിയത്. കുട്ടികൾ അധ്യാപകരോട് പരാതിപ്പെടുകയും തുടർന്ന് ചെറുതുരുത്തി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. മേഖലയിലെ സ്ഥാപനങ്ങളിൽ നിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് വാഹനത്തിന്റെ നമ്പർ ഉറപ്പാക്കിയാണ് എസ്.ഐ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. കുട്ടികൾ യുവാവിനെ തിരിച്ചറിഞ്ഞതായും കേസെടുത്തതായും പൊലീസ് അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

