Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിനാലുകാരിക്ക് നേരെ ലൈംഗിക പീഡനം: പ്രതിക്ക് ആറുവർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും

text_fields
bookmark_border
POCSO Case
cancel
camera_altപ്രതി മുസ്തഫ

പട്ടാമ്പി:പതിനാലുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ആറു വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. ചളവറ തുമ്പായ വെളുത്തെടത്ത്തൊടി മുസ്തഫ (45) യെയാണ് പട്ടാമ്പി പോക്സോ കോടതി ജഡ്ജ് രാമു രമേശ്‌ ചന്ദ്ര ഭാനു ശിക്ഷിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി.

ചെർപ്പുളശ്ശേരി സബ് ഇൻസ്‌പെക്ടർ പ്രമോദാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി. അസി. സബ് ഇൻസ്പെക്ടർ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sexual harassment to 14-year-old girl: Accused gets six years rigorous imprisonment and Rs 200000 fine
Next Story