വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബാലികയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
text_fieldsകരുനാഗപ്പള്ളി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബാലികയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോക്സോപ്രകാരം പൊലീസ് അറസ്റ്റ്ചെയ്തു.
കരുനാഗപ്പള്ളി കല്ലേലിഭാഗം ബിന്ദു ഭവനത്തിൽ ബിന്ദുലാൽ (43- ബാബു) ആണ് പിടിയിലായത്. കഴിഞ്ഞ 26ന് വൈകീട്ടാണ് സംഭവം. കുട്ടിയുടെ രക്ഷാകർത്താക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് കല്ലേലിഭാഗത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ധന്യ, അലോഷ്യസ്, ജയശങ്കർ, റസൽ, എസ്.സി.പി.ഒ ബീന എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

