ലൈംഗികാതിക്രമം; കായികാധ്യാപകൻ അറസ്റ്റിൽ
text_fieldsബംഗളൂരു: പെൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കായികാധ്യാപകൻ അറസ്റ്റിൽ. സർക്കാർ സ്കൂളിലെ 55കാരനാണ് അറസ്റ്റിലായത്. എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന 15 വിദ്യാർഥിനികൾക്കുനേരെ ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്ന പ്രധാനാധ്യാപകന്റെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. കായികപരിശീലനത്തിനിടെ സ്ഥിരമായി ലൈംഗികാതിക്രമം നടത്തുന്നുവെന്ന് വിദ്യാർഥിനികൾ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കളാണ് പ്രധാനാധ്യാപകനോട് പരാതിപ്പെട്ടത്. പൊലീസിൽ പരാതിനൽകിയതോടെ കായികാധ്യാപകൻ ഒളിവിലായിരുന്നു. മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.