Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രകൃതി വിരുദ്ധ പീഡനം,...

പ്രകൃതി വിരുദ്ധ പീഡനം, പ്രതിക്ക് 25 വർഷം കഠിനതടവ്

text_fields
bookmark_border
പ്രകൃതി വിരുദ്ധ പീഡനം, പ്രതിക്ക് 25 വർഷം കഠിനതടവ്
cancel

തി​രു​വ​ന​ന്ത​പു​രം: ആ​സാം സ്വ​ദേ​ശി​യാ​യ അ​ഞ്ച് വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി ചെ​റി​യ​തു​റ ഫി​ഷ​ർ​മാ​ൻ കോ​ള​നി പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ മു​ത്ത​പ്പ​നെ (35) തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി 25 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​ക്കും ശി​ക്ഷി​ച്ചു. പി​ഴ​ത്തു​ക ഇ​ര​യാ​യ കു​ട്ടി​ക്ക് ന​ൽ​ക​ണം. പി​ഴ​ത്തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടു​ത​ൽ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

2017 ഏ​പ്രി​ൽ എ​ട്ടി​ന് ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വീ​ട്ടി​ന​ടു​ത്ത് ക​ളി​ച്ച് കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ പ്ര​തി പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി ക​ര​ഞ്ഞ് കൊ​ണ്ട് അ​മ്മ​യോ​ട് വി​വ​രം പ​റ​ഞ്ഞു. കു​ട്ടി​യെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പീ​ഡ​നം ന​ട​ന്ന​താ​യി അ​മ്മ​ക്ക്​ മ​ന​സ്സി​ലാ​യി. അ​ന്നേ ദി​വ​സം ത​ന്നെ വ​ലി​യ​തു​റ പൊ​ലീ​സി​ൽ ഇ​വ​ർ പ​രാ​തി ന​ൽ​കി. പ്ര​തി​യു​ടെ ര​ക്ത സാ​മ്പി​ളു​മാ​യി ന​ട​ത്തി​യ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ൽ ബീ​ജം പ്ര​തി​യു​ടേ​താ​ണെ​ന്ന് ശാ​സ്ത്രീ​യ​മാ​യി തെ​ളി​ഞ്ഞു. ആ​സാ​മി​ൽ​നി​ന്ന് നി​ർ​മാ​ണ തൊ​ഴി​ലി​നാ​ണ് കു​ടും​ബം വ​ലി​യ​തു​റ​യി​ൽ താ​മ​സ​ത്തി​നെ​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ.​എ​സ്. വി​ജ​യ് മോ​ഹ​ൻ, അ​ഡ്വ.​എ.​എ​ൽ. കൃ​ഷ്ണ​പ്രി​യ ഹാ​ജ​രാ​യി. പ്രോ​സി​ക്യൂ​ഷ​ൻ പ​തി​മൂ​ന്ന് സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. പ​തി​നേ​ഴ് രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി.

പ്ര​തി റി​മാ​ൻ​ഡി​ൽ കി​ട​ന്ന കാ​ലാ​വ​ധി കു​റ​ച്ചി​ട്ടു​ണ്ട്. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​ബി. മ​നോ​ജ് കു​മാ​ർ, വി. ​ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - sexual exploitation; accused sent to jail for 25 years
Next Story