കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം : രണ്ടുപേർക്ക് ശിക്ഷ
text_fieldsഅബ്ബാസ്, ശ്രീനിവാസൻ
പട്ടാമ്പി: കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വ്യത്യസ്ത കേസുകളിൽ രണ്ടുപേർക്ക് തടവും പിഴയും. പത്തുവയസ്സുള്ള കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസിൽ കുറുവട്ടൂർ തടത്തിൽ അബ്ബാസിന് (56) പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സതീഷ് കുമാർ അഞ്ചുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എസ്.ഐമാരായ അരുൺകുമാർ, എം. ഷാജഹാൻ എന്നിവർ അന്വേഷണം പൂർത്തിയാക്കി.
മറ്റൊരു കേസിൽ 14 വയസ്സുള്ള കുട്ടിക്ക് ലൈംഗികാതിക്രമം കാണിച്ച കേസിൽ തമിഴ്നാട് കുട്ടമ്പേരി വെല്ലൂർ സ്വദേശി ശ്രീനിവാസന് (21) 21വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 11 സാക്ഷികളെ വിസ്തരിച്ചു. 21രേഖകളും ഹാജരാക്കി. സി.ഐമാരായ പി.വി. രമേശ്, കെ.ജി. രമേശ്, എസ്.ഐ വേലായുധൻ എന്നിവരാണ് കേസ് അനേഷണം നടത്തിയത്. പട്ടാമ്പി സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു. രണ്ടുകേസിലും പിഴ സംഖ്യ ഇരക്ക് നൽകാനും കോടതി നിർദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.