ലൈംഗികാതിക്രമം; യുവാക്കൾ പിടിയിൽ
text_fieldsജെന്നറ്റ് ജോബി
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂര്‍ പേരാവൂര്‍ സ്വദേശി കളപ്പുരക്കല്‍ വീട്ടില്‍ ജെന്നറ്റ് ജോബി (40) നെയാണ് ടൗണ്‍ പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതി കഴിഞ്ഞ ദിവസം നഗരത്തിലെ ലോഡ്ജിലേക്ക് വിളിപ്പിക്കുകയും പണം നൽകാമെന്നു പറഞ്ഞു കുട്ടിയെ കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു.
കുട്ടിയുടെ പരാതിയിൽ ടൗണ്‍പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ ടൗണ്‍ പൊലീസ് സബ് ഇൻസ്പെക്ടർമാരായ ശ്രീജേഷ്, വിഷ്ണു സിറ്റി ക്രൈം സ്കോഡ് അംഗങ്ങളായ കെ. അബ്ദുറഹ്മാൻ, അനീഷ് മുസ്സേൻവീട്, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം എന്നിവരടങ്ങുന്ന അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പന്നിയങ്കര തിരുവണ്ണൂര്‍ സ്വദേശി പിടിയിൽ. ന്യൂ വേള്‍ഡ് ഹൗസില്‍ സുമേഷ് റാവുവി(44) നെയാണ് മെഡിക്കല്‍ കോളജ് പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് ആറിന് പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടിൽ ഉറങ്ങുന്ന സമയം സുഹൃത്തിന്റെ അമ്മയുടെ സുഹൃത്ത് ആയ പ്രതി റൂമിൽ വെച്ച് പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയും, വീട്ടിൽ നിന്ന് പോകാനിറങ്ങിയ അതിജീവിതയോട് മോശമായി സംസാരിക്കുകയുമായിരുന്നു.
തുടർന്ന് പെണ്‍കുട്ടിയുടെ പരാതിയിൽ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം നടത്തുകയും, പ്രതിയെ മെഡിക്കല്‍ കോളജ് പരിസരത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സുമേഷ് റാവു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

