Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 4:01 PM GMT Updated On
date_range 15 Feb 2022 4:01 PM GMTപ്രാർഥനയുടെ മറവിൽ പീഡനം: പാസ്റ്റർക്ക് 17 വർഷം കഠിനതടവ്
text_fieldsകാസർകോട്: പ്രാർഥനയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ പാസ്റ്റർക്ക് 17 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും. കാലിക്കടവ് ഭീമനടി കല്ലാനിക്കാട്ട് ജെയിംസ് മാത്യു എന്ന സണ്ണിയെയാണ് (49) കാസർകോട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി (ഒന്ന്) എ.വി. ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷംകൂടി തടവ് അനുഭവിക്കണം.
2014 മാർച്ച് 18നും അതിനുശേഷവും പലതവണയായി പീഡിപ്പിച്ചെന്നാണ് പരാതി. പ്രാർഥിക്കാനെന്ന വ്യാജേന പ്രതിയുടെ വീട്ടിൽ വിളിച്ചുവരുത്തിയും പീഡിപ്പിച്ചു. ചിറ്റാരിക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വെള്ളരിക്കുണ്ട് ഇൻസ്പെക്ടറായിരുന്ന ടി.പി. സുമേഷാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. രാഘവൻ ഹാജരായി.
Next Story