കര്ട്ടന് വില്പനയുടെ മറവില്‍ ലൈംഗികാതിക്രമം; പ്രതിയെ തിരയുന്നു
text_fieldsrepresentative image
പത്തനാപുരം: കര്ട്ടൻ വിൽപനയുടെ മറവില്‍ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. പോക്സോ പ്രകാരം കേസെടുത്ത പത്തനാപുരം പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ശൂരനാട് സ്വദേശിയായ ഷാജിക്കെതിരെയാണ് കേസെടുത്തത്.
പത്തനാപുരം ലാസർ പള്ളിക്ക് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബാംബൂ കർട്ടൻ വിൽപനയുടെ പേരിൽ പ്രദേശത്തെത്തുകയും പെൺകുട്ടിയുടെ വീട്ടിൽ ഉൾപ്പെടെ സംഘം എത്തുകയും ചെയ്തു. എന്നാൽ കർട്ടൻ വേണ്ടെന്ന് പറഞ്ഞെങ്കിലും വാങ്ങാന്‍ നിര്‍ബന്ധിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇവിടെ നിന്നുപോയ ഇയാള്‍ പെൺകുട്ടിയുടെ മാതാവ് വീട്ടിലില്ലെന്ന് മനസ്സിലാക്കിയശേഷം തിരികെയെത്തി പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. ബഹളംകേട്ട് മാതാവ് ഉൾപ്പെടെയുള്ളവർ ഓടിയെത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു.
സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മജിസ്ട്രേറ്റിന് മുന്നിലും പെൺകുട്ടി മൊഴി നൽകി.