Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാനസിക വൈകല്യമുള്ള പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് അഞ്ചര വർഷം കഠിനതടവ്
text_fieldsbookmark_border
സത്യകുമാർ
പട്ടാമ്പി: മാനസിക വൈകല്യമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തിയ യുവാവിന് അഞ്ചര വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ വടക്കേടത്തുകുന്ന് സത്യകുമാറിനെയാണ് (സത്യൻ -31) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്. പിഴസംഖ്യ അതിജീവിതക്ക് നൽകണം.
2019 ൽ മണ്ണാർക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മണ്ണാർക്കാട് ഇൻസ്പെക്ടർമാരായ സുനിൽകുമാർ, ലിബി, പ്രശാന്ത് ക്ലിന്റ്, സജീവ്, രാമചന്ദ്രൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസസിക്യൂഷനുവേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.
Next Story

