Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുർമന്ത്രവാദത്തിന്റെ പേരിൽ ലൈംഗികാതിക്രമം; ഭർത്താവിനെതിരെ കനേഡിയന്‍ യുവതി

text_fields
bookmark_border
Sexual assault on the grounds of witchcraft; Canadian woman against her husband
cancel

മഹാരാഷ്ട്ര: ദുർമന്ത്രവാദത്തിന്‍റെ പേരിൽ യുവതിക്ക് ക്രൂരപീഡനമെന്ന് പരാതി. ഇസബെല്‍ ബ്രിക്കോട്ട് എന്ന കനേഡിയൻ യുവതിയാണ് ഭർത്താവിൽനിന്ന് ക്രൂരമായ ലൈംഗികാതിക്രമത്തിനും ശാരീരിക, മാനസിക പീഡനങ്ങള്‍ക്കും ഇരയാകുന്നതായി പരാതി നൽകിയത്. മഹാരാഷ്ട്രയിലെ വാശി സ്വദേശിയായ രാജേഷ് ഒബ്രോയ് എന്ന രാജേഷ് ശുക്ലക്കെതിരെയാണ് പരാതി.

2015ൽ ആദ്യമായി ഇന്ത്യയിലെത്തിയ ഇസബെലിനെ ഗോവയിൽവെച്ച് രാജേഷ് കണ്ടുമുട്ടുകയായിരുന്നു. വൈകാതെ പ്രണയത്തിലായ ഇരുവരും ഉത്തർപ്രദേശിൽ വെച്ച് വിവാഹിതരായി. വാശിയിൽ താമസം ആരംഭിച്ച ശേഷമാണ് പേര് ഉൾപ്പെടെ അയാൾ പറഞ്ഞ പലകാര്യങ്ങളും കള്ളമാണെന്ന് യുവതിക്ക് ബോധ്യമായത്.

ഭർത്താവ് പിശാചിനെ ആരാധിക്കുന്നയാളാണെന്നും ദുർമന്ത്രവാദം ചെയ്യുന്നുണ്ടെന്നും അതിന്‍റെ പേരിൽ തന്നെ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയതായും യുവതി പറയുന്നു. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായും സംഭവത്തില്‍ കോടതി ഭര്‍ത്താവിന്റെ വിശദീകരണം തേടിയതായും പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sexual assault on the grounds of witchcraft; Canadian woman against her husband
Next Story