അന്തർസംസ്ഥാനക്കാരിക്കുനേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ
text_fieldsജോമോൻ
കരുനാഗപ്പള്ളി: ഇതരസംസ്ഥാനക്കാരിയായ യുവതിക്കുനേരെ വീട്ടില്‍ കടന്നുകയറി ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. ഭര്‍ത്താവ് ജോലിക്കുപോയ സമയമാണ് സംഭവം.
കുലശേഖരപുരം കോട്ടയ്ക്കപ്പുറം കടവില്വീട്ടില് ജോമോനാണ് (29) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. അടുക്കളയില്‍ പാചകം ചെയ്യുകയായിരുന്ന യുവതിയെ വീടിനുള്ളില്‍ അതിക്രമിച്ചുകയറിയ ജോമോൻ ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
കരുനാഗപ്പള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷമീര്‍, കണ്ണന്, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ് കുമാര്‍, സി.പി.ഒ ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

