വീട്ടമ്മക്കുനേരെ ലൈംഗികാതിക്രമം: രണ്ട് അന്തർ സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍
text_fieldsപിടിയിലായ പ്രതികൾ
വൈപ്പിന്‍: വീട്ടമ്മക്കുനേരെ ലൈംഗികാതിക്രമത്തിന് മുതിര്‍ന്ന മത്സ്യത്തൊഴിലാളികളായ രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളെ ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കാളമുക്ക് കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടിലെ തൊഴിലാളികളായ കന്യാകുമാരി സ്വദേശി അന്തോണി ദാസന് (39), ഡാര്വിന് (48) എന്നിവരാണ് അറസ്റ്റിലായത്. മൂന്നിന് ഉച്ചക്ക് 2.45ന് ഗോശ്രീ കവലക്ക് വടക്കാണ് ഇരുവരും ചേര്‍ന്ന് വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നത്. 10,000 രൂപവീതം നല്‍കാമെന്നും കൂടെ വരണമെന്നും പറഞ്ഞ് ഇവരെ കയറി പിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സി.ഐ രാജന് കെ. അരമനയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.

