ബാലികക്കു നേരെ ലൈംഗികാതിക്രമം; രണ്ടാനച്ഛന് 80 വർഷം തടവും രണ്ട് ലക്ഷം പിഴയും
text_fieldsRepresetational image
പട്ടാമ്പി: ബാലികക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 45കാരനായ രണ്ടാനച്ഛന് 80 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. പട്ടാമ്പി പോക്സോ കോടതി ജഡ്ജി രാമു രമേശ്ചന്ദ്ര ഭാനുവാണ് വിധി പറഞ്ഞത്. പ്രതിക്ക് കൂട്ടുനിന്ന പെൺകുട്ടിയുടെ അമ്മക്ക് മൂന്നുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക ഇരക്ക് നൽകണം. 2023ലാണ് സംഭവം.
ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ അമ്മയുടെ അറിവോടെ ലൈംഗികാതിക്രമത്തിനിരയാക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ സർക്കിൾ ഇൻസ്പെക്ടർ സതീഷ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. നടപടിക്രമങ്ങൾക്ക് എ.എസ്.ഐ ജയൻ സഹായം നൽകി. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു.

