ബാലികക്കുനേരെ ലൈംഗികാതിക്രമം: 57കാരന് തടവും പിഴയും
text_fieldsബാബു
ചേര്‍ത്തല: ഒമ്പതുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 57കാരന് 11 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. 2022 ഏപ്രില്‍ 15ന് പൂച്ചാക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 13ാം വാര്‍ഡ് ഇല്ലിക്കല്‍ചിറ ബാബുവിനെ ചേര്‍ത്തല ഫാസ്റ്റ്ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകുമെന്നതിനാല്‍ ആറുവര്‍ഷം ജയിൽവാസം അനുഷ്ടിച്ചാൽ മതിയാകും.
പിഴയടക്കാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷംകൂടി തടവനുഭവിക്കണം. പൂച്ചാക്കല്‍ ഇന്‍സ്പെക്ടറായിരുന്ന കെ.ജെ. ജേക്കബ് അന്വേഷിച്ച കേസില്‍ വനിതാ എസ്.ഐ ശ്രീദേവി, സി.പി.ഒമാരായ ടെല്‍സന്‍ തോമസ്, അനില്‍, വി.എച്ച്. നിസാർ, വിനിത എന്നിവര്‍ അന്വേഷണത്തില്‍ പങ്കാളികളായി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ബീന കാര്ത്തികേയന്, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.

