Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടിൽ കയറി...

വീട്ടിൽ കയറി ലൈംഗികാതിക്രമം; പ്രതിക്ക് നാലുവർഷം കഠിനതടവ്

text_fields
bookmark_border
women attack
cancel

മു​ട്ടം: സു​ഹൃ​ത്തി​​​​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ബാ​ലി​ക​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക് നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വും 60,000 രൂ​പ പി​ഴ​യും. ക​രി​മ​ണ്ണൂ​ർ നെ​യ്യ​ശ്ശേ​രി തൈ​പ്പ​റ​മ്പി​ൽ ആ​ദം എ​ന്ന ഷെ​മീ​ലി​നെ​യാ​ണ്​ (42)​ തൊ​ടു​പു​ഴ പോ​ക്സോ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജ്​ നി​ക്സ​ൻ എം. ​ജോ​സ​ഫ്​ ശി​ക്ഷി​ച്ച​ത്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ അ​ഞ്ച്​ മാ​സം​കൂ​ടി ക​ഠി​ന​ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം.വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​ന് ഒ​രു വ​ർ​ഷം കൂ​ടി ശി​ക്ഷ​യു​ണ്ടെ​ങ്കി​ലും ശി​ക്ഷ ഒ​രേ കാ​ല​യ​ള​വി​ൽ അ​നു​ഭ​വി​ച്ചാ​ൽ മ​തി.

എ​ന്നാ​ൽ, ഈ ​കു​റ്റ​ത്തി​ന് 10,000 രൂ​പ പി​ഴ ഒ​ടു​ക്ക​ണം. കേ​സി​ൽ ഇ​ര​യാ​യ 12 കാ​രി​ക്ക്​ 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ൻ ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. 2016 മാ​ർ​ച്ച് 14നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​റ്റ​ക്കാ​യി​രു​ന്ന കു​ട്ടി​യെ വീ​ട്ടി​ൽ ക​യ​റി ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്.

കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ ക​രി​മ​ണ്ണൂ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. താ​നും സു​ഹൃ​ത്തും ത​മ്മി​ൽ പ​ണ​മി​ട​പാ​ട് ഉ​ണ്ടാ​യി​രു​ന്ന​തി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ള്ള വ്യാ​ജ പ​രാ​തി​യാ​ണെ​ന്ന പ്ര​തി​ഭാ​ഗം വാ​ദം കോ​ട​തി ത​ള്ളി. ഇ​രു​വ​രും ത​മ്മി​ൽ പ​ണ​മി​ട​പാ​ട് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​യു​ടെ ര​ണ്ട് ബ​ന്ധു​ക്ക​ൾ മൊ​ഴി ന​ൽ​കി​യെ​ങ്കി​ലും മൊ​ഴി​ക​ൾ വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​ബി. വാ​ഹി​ദ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assault case
News Summary - Sexual assault into the home; The accused was sentenced to four years rigorous imprisonment
Next Story