കേന്ദ്ര വാഴ്സിറ്റിയിലെ ലൈംഗികാതിക്രമം: പരാതി കലക്ടർക്കും
text_fieldsകാസർകോട്: കേന്ദ്ര വാഴ്സിറ്റിയിൽ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന പരാതി കലക്ടർക്ക്. ഇംഗ്ലീഷും താരതമ്യ വിഭാഗവും വകുപ്പ് അസി. പ്രഫസർ ഡോ. ഇഫ്തിഖർ അഹമ്മദിനെതിരെ രണ്ട് പെൺകുട്ടികൾ നൽകിയ പരാതിയാണ് രക്ഷിതാക്കൾ കലക്ടർക്ക് കൈമാറിയത്. വിഷയത്തിൽ കലക്ടർ സർവകലാശാല രജിസ്ട്രാറോട് റിപ്പോർട്ട് ആശവ്യപ്പെട്ടു. സർവകലാശാല ആഭ്യന്തര പരാതി സമിതിക്കാണ് നാല് കുട്ടികൾ ആദ്യം പരാതി നൽകിയത്.
പരാതി ആദ്യം പൂഴ്തിവെക്കാൻ ശ്രമം നടത്തിയപ്പോൾ മാധ്യമങ്ങളിൽ വാർത്ത പരന്നു. ഇതോടെ കഴിഞ്ഞ ദിവസം ആരോപണ വിധേയനായയ അധ്യാപകനെ പ്രാഥമികാന്വേഷണത്തിനൊടുവിൽ സസ്പെൻറ് ചെയ്തു. എന്നാൽ സസ്പെൻ ഉത്തരവ് അന്വേഷണത്തിെൻറ ഭാഗമാണ് എന്ന് പരാമർശിച്ചിരുന്നില്ല. പരാതിക്കാരെ തൃപ്തിപ്പെടുത്താനാണ് സസ്പെൻഷൻ എന്ന സംശയം ഇതോടെ ബലപ്പെട്ടു. പിന്നാലെ ആരോപണ വിധേയനായ അധ്യാപകൻ ആരോപണം നിഷേധിച്ചും ഗൂഡാലോചന ആരോപിച്ചു പത്ര പ്രസ്താവന ഇറക്കി.
സർവകലാശാല ജീവനക്കാർക്കും അധ്യാപകർക്കും പരസ്യപ്രസ്താവന വിലക്കിയിരിക്കെ വൈസ് ചാൻസലറുടെ പ്രത്യേകാനുമതിയോടെയാണ് ആരോപണ വിധേയൻ പ്രസ്താവന ഇറക്കിയത്. ഇതോടെ കാര്യങ്ങൾ ആവരാപണ വിധേയന് അനുകൂലമായി നീങ്ങുന്നുവെന്ന സംശയത്തെ തുടർന്നാണ് വിഷയം സർവകലാശാലക്ക് പുറത്ത് എത്തിക്കാൻ കുട്ടികളുടെ രക്ഷിതാക്കൾ തീരുമാനിച്ചത്. കഴിഞ്ഞ നവംബർ 13ന് പി.ജി. ഒന്നാം സെമസ്റ്റർ വിദ്യാർഥിനിയോടാണ് ഇയാൾ ലൈംഗിക അതിക്രമം കാട്ടിയത്.
ഇത് ശ്രദ്ധയിൽ പെട്ട സർവകലാശാല ക്ലിനിക്കിലെ ഡോക്ടർ വിദ്യാർഥിയെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. തുടർന്നാണ് വൈസ് ചാൻസലർക്ക് പരാതി നൽകിയത്. കലക്ടർക്ക് പരാതി നൽകിയതോടെ വിഷയം ഗൗരവത്തിലായി. സ്വാഭാവികമായും പരാതി ജില്ല പൊലിസ് മേധാവിക്ക് കൈമാറണം. ബേക്കൽ പൊലിസിെൻറ കീഴിലാണ് സർവകലാശാല ക്രമസമാധന വിഷയം കടന്നുവരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

