Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകേന്ദ്ര...

കേന്ദ്ര വാഴ്​സിറ്റിയിലെ ലൈംഗികാതിക്രമം: പരാതി കലക്ടർക്കും

text_fields
bookmark_border
Sexual  Assult  In Central varsity
cancel
camera_alt

Representational Image

കാ​സ​ർ​കോ​ട്: കേ​ന്ദ്ര വാ​ഴ്​​സി​റ്റി​യി​ൽ വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്നു​വെ​ന്ന പ​രാ​തി ക​ല​ക്​​ട​ർ​ക്ക്. ഇം​ഗ്ലീ​ഷും താ​ര​ത​മ്യ വി​ഭാ​ഗ​വും വ​കു​പ്പ് അ​സി. പ്ര​ഫ​സ​ർ ഡോ. ​ഇ​ഫ്തി​ഖ​ർ അ​ഹ​മ്മ​ദി​നെ​തി​രെ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ ന​ൽ​കി​യ പ​രാ​തി​യാ​ണ്​ ര​ക്ഷി​താ​ക്ക​ൾ ക​ല​ക്ട​ർ​ക്ക് കൈ​മാ​റി​യ​ത്. വി​ഷ​യ​ത്തി​ൽ ക​ല​ക്ട​ർ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്​​ട്രാ​റോ​ട്​ റി​പ്പോ​ർ​ട്ട്​ ആ​വശ്യ​പ്പെ​ട്ടു. സ​ർ​വ​ക​ലാ​ശാ​ല ആ​ഭ്യ​ന്ത​ര പ​രാ​തി സ​മി​തി​ക്കാ​ണ്​ നാ​ല്​ കു​ട്ടി​ക​ൾ ആ​ദ്യം പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി ആ​ദ്യം പൂ​ഴ്​​ത്തിവെ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത പ​ര​ന്നു. ഇ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പ​ണ വി​ധേ​യ​നാ​യ​യ അ​ധ്യാ​പ​ക​നെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ സ​സ്​​പെൻറ്​ ചെ​യ്​​തു.

എ​ന്നാ​ൽ സ​സ്​​പെ​ൻഷൻ ഉ​ത്ത​ര​വ്​ അ​ന്വേ​ഷ​ണ​ത്തി​െൻറ ഭാ​ഗ​മാ​ണ്​ എ​ന്ന്​ പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​ല്ല. പ​രാ​തി​ക്കാ​രെ തൃ​പ്​​തി​പ്പെ​ടു​ത്താ​നാ​ണ്​ സ​സ്​​പെ​ൻ​ഷ​ൻ എ​ന്ന സം​ശ​യം ഇ​തോ​ടെ ബ​ല​പ്പെ​ട്ടു. പി​ന്നാ​ലെ ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​ൻ ആ​രോ​പ​ണം നി​ഷേ​ധി​ച്ചും ഗൂ​ഢാലോ​ച​ന ആ​രോ​പി​ച്ചും പ​ത്രപ്ര​സ്​​താ​വ​ന ഇ​റ​ക്കി. സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ​ര​സ്യ​​പ്ര​സ്​​താ​വ​ന വി​ല​ക്കി​യി​രി​ക്കെ വൈ​സ്​ ചാ​ൻ​സ​ല​റു​ടെ പ്ര​ത്യേ​കാ​നു​മ​തി​യോ​ടെ​യാ​ണ്​ ആ​രോ​പ​ണ വി​ധേ​യ​ൻ പ്ര​സ്​​താ​വ​ന ഇ​റ​ക്കി​യ​ത്.

ഇ​തോ​ടെ കാ​ര്യ​ങ്ങ​ൾ ആ​രോപ​ണ വി​ധേ​യ​ന്​ അ​നു​കൂ​ല​മാ​യി നീ​ങ്ങു​ന്നു​വെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ്​ വി​ഷ​യം സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ പു​റ​ത്ത്​ എ​ത്തി​ക്കാ​ൻ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 13ന് ​പി.​ജി ഒ​ന്നാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​നി​യോ​ടാ​ണ് ഇ​യാ​ൾ ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടി​യ​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട സ​ർ​വ​ക​ലാ​ശാ​ല ക്ലി​നി​ക്കി​ലെ ഡോ​ക്ട​ർ വി​ദ്യാ​ർ​ഥി​യെ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തു​ട​ർ​ന്നാ​ണ്​ വൈ​സ്​ ചാ​ൻ​സ​ല​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsCollectorSexual assaultComplaintKasaragod NewsCentral Varsity
News Summary - Sexual assault in Central Varsity: Complaint to Collector
Next Story