പിതാവിന്റെ കൂട്ടുകാരൻ എന്ന വ്യാജേന ലൈംഗിക അതിക്രമം: വയോധികന് അഞ്ചു വർഷം തടവ്
text_fieldsഅബ്ദുൽ റഹ്മാൻ
പട്ടാമ്പി: പിതാവിന്റെ കൂട്ടുകാരൻ എന്ന വ്യാേജന വീട്ടിൽ അതിക്രമിച്ചുകയറി പതിമൂന്നുകാരിയെ ലൈംഗിക അതിക്രമം നടത്തിയ വയോധികന് അഞ്ചു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണാർക്കാട് ചങ്ങലീരി പുത്തൻപുര വീട്ടിൽ അബ്ദുൽ റഹ്മാനെ (70)യാണ് പട്ടാമ്പി അതിവേഗ കോടതി ജഡ്ജ് സതീഷ് കുമാർ ശിക്ഷിച്ചത്.
പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് മണ്ണാർക്കാട് സബ് ഇൻസ്പെക്ടർ കെ.ആർ. ജസ്റ്റിനാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി, അഡ്വ. ദിവ്യലക്ഷ്മി, പൊലീസ് കോൺസ്റ്റബിൾ സുധീഷ് എന്നിവർ സഹായമേകി.

