Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപീഡനം: കായികാധ്യാപകന്​...

പീഡനം: കായികാധ്യാപകന്​ എതിരെ പരാതികൾ അഞ്ചായി

text_fields
bookmark_border
rape
cancel

താ​മ​ര​ശ്ശേ​രി: വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച കാ​യി​കാ​ധ്യാ​പ​ക നെ​തി​രെ കൂ​ടു​ത​ല്‍ പേ​ര്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്ത്. കാ​യി​ക താ​ര​മാ​യ വി​ദ്യാ​ര്‍ഥി​നി​യെ പീ​ഡി​പ്പി​ച്ച​തി​ന്​ പോ​ക്സോ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ കാ​യി​കാ​ധ്യാ​പ​ക​ന്‍ കോ​ട​ഞ്ചേ​രി നെ​ല്ലി​പ്പൊ​യി​ല്‍ മീ​ന്‍മു​ട്ടി വ​ട്ട​പ്പാ​റ​യി​ല്‍ വി.​ടി. മി​നീ​ഷി​നെ​തി​രെ​യാ​ണ് ഒ​രാ​ൾ കൂ​ടി താ​മ​ര​ശ്ശേ​രി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്. ഇ​തോ​ടെ പ​രാ​തി​ക്കാ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.

കു​റ്റ്യാ​ടി സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ക്കു​ക​യും ര​ക്ഷി​താ​വി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു​മാ​ണ് വ്യാ​ഴാ​ഴ്ച താ​മ​ര​ശ്ശേ​രി പൊ​ലീ​സി​ൽ ന​ൽ​കി​യ അ​ഞ്ചാ​മ​ത്തെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. അ​ശ്ലീ​ല​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​തി​െൻറ ശ​ബ്​​ദ​രേ​ഖ​ക​ളും ഇ​വ​ർ പൊ​ലീ​സി​നു ന​ൽ​കി​യി​ട്ടു​ണ്ട്.ട്രെ​യി​നി​ങ്ങി​നു​പോ​യ പെ​ണ്‍കു​ട്ടി​യു​ടെ അ​മ്മ​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച സം​ഭ​വ​ത്തി​ലും, കോ​ട​ഞ്ചേ​രി സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ര്‍ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ലും താ​മ​ര​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ക്ക​ഴി​ഞ്ഞ 23നാ​ണ് അ​ധ്യാ​പ​ക​നെ കാ​യി​ക​താ​ര​മാ​യ പെ​ണ്‍കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ പോ​ക്സോ നി​യ​മം ചു​മ​ത്തി താ​മ​ര​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഈ ​പെ​ണ്‍കു​ട്ടി​യെ ഇ​യാ​ള്‍ നി​ര​ന്ത​രം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പെ​ണ്‍കു​ട്ടി ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു​പു​റ​മെ മ​റ്റൊ​രു കാ​യി​ക​താ​ര​വും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു കാ​ണി​ച്ച് ഇ​യാ​ള്‍ക്കെ​തി​രെ പ​രാ​തി ന​ല്‍കി​യി​രു​ന്നു. മ​റ്റൊ​രു പെ​ണ്‍കു​ട്ടി​യെ മ​ർ​ദി​ക്കു​ക​യും പ​രി​ശീ​ല​ന​ത്തി​നി​ട​യി​ല്‍ തു​ട​യെ​ല്ലി​ന് ച​വി​ട്ടു​ക​യും, സാ​ര​മാ​യ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക്ക് ചി​കി​ത്സ​പോ​ലും ന​ല്‍കി​യി​ല്ലെ​ന്നും കാ​ണി​ച്ചു​ള്ള വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ലും പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

തേ​ഞ്ഞി​പ്പ​ല​ത്ത് ട്രെ​യി​നി​ങ്ങി​ന് വി​ദ്യാ​ർ​ഥി​നി​യോ​ടൊ​പ്പം ചെ​ന്ന മാ​താ​വി​നോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ചെ​ന്ന പ​രാ​തി​യി​ൽബു​ധ​നാ​ഴ്ച മ​റ്റൊ​രു വി​ദ്യാ​ര്‍ഥി​നി​യു​ടെ ര​ക്ഷി​താ​വ് താ​മ​ര​ശ്ശേ​രി​യി​ല്‍ ന​ല്‍കി​യ പ​രാ​തി തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ കേ​സ് അ​ങ്ങോ​ട്ട് ട്രാ​ന്‍സ്ഫ​ര്‍ ചെ​യ്ത​താ​യി താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി അ​ഷ്‌​റ​ഫ് തെ​ങ്ങ​ല​ക്ക​ണ്ടി പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ വി​ദ്യാ​ർ​ഥി​നി​ക​ളെ ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​താ​യും ഇ​വ​ര്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പ​രാ​തി ന​ല്‍കു​മെ​ന്നും അ​റി​യു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abusesports teacher
News Summary - sexual abuse: Five complaints against sports teacher
Next Story