15 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 20 വർഷം കഠിനതടവ്
text_fieldsമംഗളൂരു: ധർമസ്ഥല കൽക്കജെ ഡോണ്ടോളിൽ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവ്. ബെൽത്തങ്ങാടിയിലെ കെ.എസ്. കേശവ പൂജാരിക്കാണ് (43) പോക്സോ പ്രത്യേക കോടതി അഡീ. ജില്ല സെഷൻസ് കോടതി ജഡ്ജി കെ.എസ്.മനു ശിക്ഷ വിധിച്ചത്. അയൽവാസിയായ പ്രതി ഇടക്കിടെ ഇരയുടെ വീട്ടിൽ വരാറുണ്ടായിരുന്നു.
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടിയുടെ എതിർപ്പ് അവഗണിച്ച് ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് മകളുടെ കാലിൽ നീരുകണ്ടതിനെതുടർന്ന് മാതാവ് വൈദ്യപരിശോധനക്ക് വിധേയമാക്കുകയായിരുന്നു. പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. പ്രതിയുടെ ഭീഷണി ഭയന്ന് പെൺകുട്ടി ആദ്യം തെറ്റായ പേര് നൽകി. എന്നാൽ, കൗൺസലിങ് നടത്തി ധൈര്യം വീണ്ടെടുത്തശേഷം തന്റെ ഗർഭത്തിന് ഉത്തരവാദി കേശവ് പൂജാരിയാണെന്ന് വെളിപ്പെടുത്തി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ധർമസ്ഥല പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

