Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിവാഹ വാഗ്ദാനം നല്‍കി...

വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

text_fields
bookmark_border
വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍
cancel

തൃപ്പൂണിത്തുറ: വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പൊന്നുരുന്നി റിവര്‍ ലൈന്‍ റോഡ് പുത്തന്‍പുരക്കല്‍ വീട്ടില്‍ അര്‍ഷല്‍കുമാര്‍ (20)നെയാണ് ഹില്‍പാലസ് പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തൃപ്പൂണിത്തുറയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന യുവതിയെയാണ് ഇയാള്‍ അടുപ്പം നടിച്ച് ഗര്‍ഭിണിയാക്കിയ ശേഷം കടന്നു കളഞ്ഞത്. ഗര്‍ഭഛിദ്രം നടത്തിയാല്‍ വിവാഹം കഴിക്കാമെന്ന് യുവതിയോട് പറഞ്ഞു. എന്നാല്‍ ഗര്‍ഭഛിദ്രം നടത്തുന്നതിനു വേണ്ടി അര്‍ഷലുമായി ആശുപത്രിയില്‍ പോകുന്നതിന് പലതവണ യുവതി ശ്രമിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

പരാതി കൊടുത്ത വിവരമറിഞ്ഞ് അര്‍ഷല്‍ യുവതിയെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിക്കാന്‍ ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കേസ് പറഞ്ഞു തീര്‍ക്കാമെന്നു പറഞ്ഞ് യുവതിയെകൊണ്ട് അര്‍ഷലിനെ വിളിച്ചു വരുത്തിയശേഷം അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Show Full Article
TAGS:Crime news 
News Summary - sexual abuse by promise of marriage; The youth was arrested
Next Story