Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഒമ്പതുവയസുകാരിക്കെതിരെ...

ഒമ്പതുവയസുകാരിക്കെതിരെ ലൈംഗിക അധിക്ഷേപം; പ്രതിക്ക്​ 14 വർഷം കഠിനതടവ്

text_fields
bookmark_border
ഒമ്പതുവയസുകാരിക്കെതിരെ ലൈംഗിക അധിക്ഷേപം; പ്രതിക്ക്​ 14 വർഷം കഠിനതടവ്
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: ഒ​മ്പ​തു​വ​യ​സു​കാ​രി​യെ നി​ർ​ബ​ന്ധി​ച്ച് ഉ​മ്മ വെ​പ്പി​ച്ചെ​ന്ന കേ​സി​ലെ പ്ര​തി​ക്ക്​ 14 വ​ർ​ഷം ക​ഠി​ന​ത​ട​വും 26,000 രൂ​പ പി​ഴ​യും. വെ​ട്ടു​കാ​ട് സ്വ​ദേ​ശി ബേ​സി​ൽ ജോ​സ​ഫി​നെ (54) യാ​ണ്​ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി അ​ഞ്ജു മീ​ര ബി​ർ​ള ശി​ക്ഷി​ച്ച​ത്.

പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം മൂ​ന്നു​ വ​ർ​ഷ​വും മൂ​ന്നു​ മാ​സ​വും അ​ധി​ക​ത​ട​വ്​ അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ പ​റ​യു​ന്നു. പി​ഴ​ത്തു​ക​യും ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി ന​ഷ്ട​പ​രി​ഹാ​ര​വും അ​തി​ജീ​വി​ത​ക്കു ന​ൽ​ക​ണ​മെ​ന്ന് വി​ധി​ന്യാ​യ​തി​ൽ പ​റ​യു​ന്നു. 2024 ഒ​ക്ടോ​ബ​ർ 20 ന്​ ​വൈ​കി​ട്ട് അ​ഞ്ച​ക്കാ​യാ​യി​രു​ന്നു സം​ഭ​വം.

ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ പ്ര​തി നി​ർ​ബ​ന്​​ധി​ച്ച്​ ഉ​മ്മ​വെ​​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ കു​ട്ടി ക​ര​ഞ്ഞു​കൊ​ണ്ട്​ പി​താ​വി​നോ​ട്​ കാ​ര്യം പ​റ​ഞ്ഞു. ബ​ന്​​ധു​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ആ​ർ.​എ​സ്. വി​ജ​യ് മോ​ഹ​ൻ, അ​ഡ്വ. സു​ര​ഭി എ​ന്നി​വ​ർ ഹാ​ജ​രാ​യി. വ​ലി​യ​തു​റ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. ജ​യ​ശ്രീ​യാ​ണ്​ കേ​സ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ൻ 13 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 20 രേ​ഖ​ക​ളും മൂ​ന്ന്​ തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newssexual abuseMinor GirlThiruvananthapuram News
News Summary - Sexual abuse against nine-year-old girl; Accused gets 14 years in prison
Next Story