ഓപറേഷന്‍ സൈബര്‍ ഹണ്ട്: നിരവധി പേർ റിമാൻഡിൽ
text_fieldsകണ്ണൂര്‍: സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ഓപറേഷന്‍ സൈബര്‍ ഹണ്ട് എന്ന പേരില്‍ പൊലീസ് നടത്തിയ വ്യാപകമായ പരിശോധനയില്‍ ജില്ലയില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. സൈബര്‍ തട്ടിപ്പുകാര്‍ക്ക് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ നല്‍കുകയും മൊബൈല്‍ സിം കാര്‍ഡ് എടുത്തുനല്‍കുകയും ചെയ്ത ആളുകളാണ് പിടിയിലായത്. തട്ടിപ്പ് സംഘം കൈക്കലാക്കുന്ന പണം ഇവരുടെ അക്കൗണ്ടുകളിലാണ് എത്തുക. പണം ഇവര്‍ എടുത്ത് തട്ടിപ്പ് സംഘത്തിന് കൈമാറും. ഇവര്‍ക്ക് നിശ്ചിത തുക കമീഷനായി ലഭിക്കും.
ശ്രീകണ്ഠപുരത്ത് രണ്ടുപേരെ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ചെങ്ങളായി അരിമ്പ്ര പള്ളിച്ചാല്‍ വളപ്പില്‍ ഹൗസില്‍ മുഹമ്മദ് സിനാന്‍ (20), ചുഴലി വെള്ളായിത്തട്ട് കരുവാട്ടില്‍ ഹൗസില്‍ മുഹമ്മദ് ഫാദില്‍ (20) എന്നിവരാണ് പിടിയിലായത്. മയ്യിലില്‍ കണ്ണാടിപ്പറമ്പ് മാലോട്ട് വാണിയംകണ്ടി ഹൗസില്‍ വി.കെ.ജസീല്‍ (23), വാണിയംകണ്ടി ഹൗസില്‍ മിൻഹാജ് (21) എന്നിവരെ ഇൻസ്പെക്ടർ പി.സി. സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തു. കണ്ണൂരിൽ ചൊവ്വ കുളത്തിന് സമീപം പത്മാലയത്തില്‍ കെ. അനീഷ് (35), താഴെചൊവ്വ കാപ്പാട് റോഡില്‍ സ്വാതിയില്‍ സ്വാതി കെ. അജയന്‍ (35), കക്കാട് സല്‍സബിലയില്‍ സല്‍മാന്‍ ലത്തീഫ് (26), പുല്ലൂപ്പിക്കടവ് ഷര്‍മിനാസില്‍ കെ.പി. സഫ്‌വാന്‍ (26) എന്നിവരെ ടൗണ്‍ ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സിറ്റിയിലെ മുഹമ്മദ് സാഹില്‍ നസ്‌ലീം, മുഹമ്മദ് ആസിഫ്, റിഷാല്‍, അദിനാന്‍ എന്നിവരെ സിറ്റി ഇൻസ്പെക്ടർ സനല്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
പരിയാരത്ത് നാലുപേര്‍ക്കെതിരെ കേസെടുത്തു. ദുബൈയിലുള്ള ആലക്കാട്ടെ സവാദ്, ആലക്കാട്ടെ പാലക്കോടന്‍ അബ്ദുൽ ലാഹിര്‍ (30), അമ്മാനപ്പാറയിലെ ബൈത്തുല്‍ റംസാനില്‍ ടി.കെ. ഖദീജത്തുല്‍ ഫാത്തിമ, ഇവരുടെ ഭര്‍ത്താവായിരുന്ന വാഴവളപ്പില്‍ വീട്ടില്‍ നവാസ് എന്നിവര്‍ക്കെതിരെയാണ് കേസ്. ചൊക്ലി പൊലീസ് ചൊക്ലി മേനപ്പുറത്തെ എന്‍.പി. മുഹമ്മദ് ആഫിഖ് (33), നെടുമ്പുറത്തെ പി.കെ. ഷഫീന്‍ (22) എന്നിവര്‍ക്കെതിരെ കേസെടുത്തു.
മുണ്ടേരി ചാപ്പയിലെ എം.കെ. മുഹമ്മദ്‌റാഫി (19), വാരംകടവിലെ അബ്ദുൽസമദ് (32), വട്ടപൊയിലിലെ ഷബീന്‍ സഫീര്‍ (21), വാണിയംചാലിലെ കെ.പി. ഹിഫ്‌സൂര്‍ റഹ്മാന്‍ (20) എന്നിവര്‍ക്കെതിരെ ചക്കരക്കല്‍ പൊലീസും കേസെടുത്തു. നരിക്കോട്ടെ അര്‍ഷാദ്, നരിക്കോട് പാറമ്മല്‍ മുബാറക് മന്‍സിലില്‍ ഇ.ടി. ഷഫീന (23) എന്നിവര്‍ക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. കാനായിലെ ടി. ഷൈജുവിനെതിരെ (42) പയ്യന്നൂർ പൊലീസും കേസെടുത്തിട്ടുണ്ട്. കണ്ണൂർ എ.സി.പി പ്രദീപന്‍ കണ്ണിപ്പൊയില്‍, ഡിവൈ.എസ്.പിമാരായ കെ.ഇ. പ്രേമചന്ദ്രന്‍ (തളിപ്പറമ്പ്), പി.കെ. ധനഞ്ജയബാബു (ഇരിട്ടി), കെ. വിനോദ്കുമാര്‍ (പയ്യന്നൂര്‍), കൂത്തുപറമ്പ് എ.സി.പി കെ.വി. പ്രമോദന്‍, തലശേരി എ.എസ്.പി പി.ബി. കിരണ്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

