പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ
text_fieldsrepresentative image
പത്തനംതിട്ട: 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവിെൻറ പരാതിയിലാണ് അറസ്റ്റ്. വീട്ടിലെ രണ്ടാമത്തെ നിലയിലായിരുന്നു പെൺകുട്ടിയുടെ മുറി. ഇവിടെ അപരിചിതെൻറ സാന്നിധ്യം സംശയിച്ച് പിതാവ് എത്തിയപ്പോഴാണ് പ്രതിയെ മകൾക്കൊപ്പം കണ്ടത്.
താഴേക്ക് ചാടി പുറത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിതാവ് തടഞ്ഞു. എന്നാൽ, മുന്നോട്ടെടുത്ത വാഹനം തട്ടി അപകടം സംഭവിക്കാതിരിക്കാൻ ഗൃഹനാഥൻ പിൻമാറി. പിന്നീട് മകളിൽനിന്ന് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷമാണ് പൊലീസിൽ പരാതി നൽകിയത്.
ഇരുവരും ഒരേ സ്കൂളിൽ പഠിച്ചവരാണെന്നും കാലങ്ങളായി അടുപ്പത്തിലാണെന്നുമാണ് വിവരം. പോക്സോ വകുപ്പ് ചുമത്തിയാണ് കേസ്. പെൺകുട്ടിയുടെ പിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും കേസെടുത്തു. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.