അമ്മയുടെ സുഹൃത്തിെൻറ ക്രൂരപീഡനത്തെ തുടർന്നുള്ള മരണം: കുറ്റപത്രം ഇന്നലെയും വായിച്ചില്ല
text_fieldsതൊടുപുഴ: അമ്മയുടെ സുഹൃത്തിെൻറ ക്രൂരപീഡനത്തെത്തുടർന്ന് ഏഴ് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ചൊവ്വാഴ്ചയും കുറ്റപത്രം വായിച്ചില്ല. പ്രതിഭാഗം ഹൈകോടതിൽ നൽകിയ സ്റ്റേയിൻമേൽ വാദം നടക്കാത്തതിനാൽ തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി കേസ് പരിഗണിക്കുന്നത് ഒക്ടോബർ 15 ലേക്ക് മാറ്റി. പ്രതിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. രണ്ടാം പ്രതിയായിരുന്ന കുട്ടിയുടെ അമ്മയെ മാപ്പുസാക്ഷി ആക്കിയതിന് നിയമസാധുത ഇല്ല എന്ന പ്രതിഭാഗത്തിെൻറ വാദത്തെ തുടർന്നാണ് ഹൈകോടതി സ്റ്റേ അനുവദിച്ചത്. ഇതിൻമേൽ വിശദവാദം നടന്ന ശേഷമെ കീഴ്കോടതി കേസ് പരിഗണിക്കൂ.
കുറ്റപത്രം വായിക്കാത്തതിനാൽ ഇതുവരെ വിചാരണ തുടങ്ങാനായില്ല. 2019 ഏപ്രിൽ ആറിനാണ് പീഡനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഏഴ് വയസ്സുകാരൻ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

