ഏഴ് വയസ്സുകാരിക്ക് പീഡനം; 67കാരന് 15 വർഷം കഠിനതടവ്
text_fieldsപട്ടാമ്പി: ഏഴ് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ വയോധികന് 15 വർഷം കഠിന തടവും 85,000 രൂപ പിഴയും. എടപ്പലം കങ്കറുത്ത് വീട്ടിൽ വേലായുധനെയാണ് (67) പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്. പൊരിയും വെള്ളവും വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രതിയുടെ വീട്ടിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നു.
2019 ജൂണിൽ കൊപ്പം പൊലീസാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. സബ് ഇൻസ്പെക്ടർമാരായ ഫക്രുദീൻ, എം.ബി. രാജേഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. നിഷ വിജയകുമാർ ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

