Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഏഴുകിലോ സ്വർണമിശ്രിതം...

ഏഴുകിലോ സ്വർണമിശ്രിതം പിടികൂടി; നാലുപേർ റിമാൻഡിൽ

text_fields
bookmark_border
policeman raided businessmans house and looted 50 lakhs and gold
cancel

കോ​ഴി​ക്കോ​ട്: ​കൊ​ടു​വ​ള്ളി​യി​ൽ ഏ​ഴു​കി​ലോ​യി​ലേ​റെ സ്വ​ർ​ണ മി​ശ്രി​തം പി​ടി​കൂ​ടി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ നാ​ലു​പേ​ർ റി​മാ​ൻ​ഡി​ൽ. കൊ​ടു​വ​ള്ളി മ​ഹി​മ ജ്വ​ല്ല​റി ഉ​ട​മ മ​ദ്റ​സ ബ​സാ​ർ സ്വ​ദേ​ശി പി. ​മു​ഹ​മ്മ​ദ്, സ്വ​ർ​ണ മി​ശ്രി​തം വേ​ർ​തി​രി​ക്കു​ന്ന കേ​​ന്ദ്ര​ത്തി​ന്റെ ഉ​ട​മ കി​ഴ​ക്കോ​ത്ത് ക​ച്ചേ​രി​മു​ക്ക് സ്വ​ദേ​ശി എം.​പി. ജ​യ്സ​ർ, ഇ​വ​രു​ടെ സ​ഹാ​യി​ക​ളും മ​ല​പ്പു​റം ചീ​ക്കോ​ട് സ്വ​ദേ​ശി​ക​ളു​മാ​യ കെ. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, കെ. ​റ​ഷീ​ദ​ലി എ​ന്നി​വ​രെ​യാ​ണ് കോ​ഴി​ക്കോ​ട് സി.​ജെ.​എം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യോ​ടെ കോ​ഴി​ക്കോ​ട്, ​കൊ​ച്ചി ഓ​ഫി​സു​ക​ളി​ൽ നി​ന്നെ​ത്തി​യ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ (ഡി.​ആ​ർ.​ഐ) ജ്വ​ല്ല​റി​യി​ലും കൊ​ടു​വ​ള്ളി​യി​ലെ ഒ​രു വീ​ട്ടി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വീ​ടി​ന്റെ ടെ​റ​സി​ൽ​നി​ന്ന് ഉ​രു​ക്കി വേ​ർ​തി​രി​ക്കു​ന്ന​തി​നി​​ടെ​യാ​ണ് സ്വ​ർ​ണ​മി​ശ്രി​തം പി​ടി​ച്ച​ത്. 10 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യും അ​റ​സ്റ്റി​ലാ​യ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചി​ട്ടു​ണ്ട്. പി​ടി​കൂ​ടി​യ 7.2 കി​ലോ സ്വ​ർ​ണ​മി​ശ്രി​ത​ത്തി​ൽ​നി​ന്ന് അ​ഞ്ചു​കി​ലോ​യോ​ളം സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ക്കാ​നാ​വു​മെ​ന്നാ​ണ് വി​വ​രം. ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. സ്വ​ർ​ണ​മി​ശ്രി​തം എ​വി​ടെ നി​ന്നാ​ണ് സം​ഘ​ത്തി​ന് ല​ഭി​ച്ച​ത് എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ഡി.​ആ​ർ.​ഐ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold seized
News Summary - Seven kilos of gold was seized; Four people are in remand
Next Story