നഗ്നദൃശ്യങ്ങൾ പരസ്യപ്പെടുത്താതിരിക്കാൻ അഞ്ചു ലക്ഷം ആവശ്യപ്പെട്ട യുവതിയടക്കം ഏഴംഗ സംഘം പിടിയിൽ
text_fieldsമൊബൈൽ ഫോണിലൂടെ പരിചയപ്പെട്ടയാളെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ യുവതിയടക്കം ഏഴംഗ സംഘം പിടിയിൽ. ദൃശ്യങ്ങൾ പരസ്യമാക്കാാതിരിക്കാൻ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടാണ് സംഘം യുവാവിനെ ഭീഷണിപ്പെടുത്തിയത്. യുവാവ് നൽകകിയ പരാതിയെ തുടർന്ന് പൊലീസ് കെണിയൊരുക്കി സംഘത്തെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ 12 നാണ് സംഭവം. ഒരു മാസം മുൻപ് മിസ്ഡ് കാളിലൂടെ പരിചയപ്പെട്ട സ്ത്രീയും സംഘവും യുവാവിനെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയെന്നാണ് പൊലീസിന് ലഭിച്ച പരാതി.
കൂട്ടിലങ്ങാടി സ്വദേശിയായ യുവാവിെൻറ ഫോണിലേക്ക് യുവതിയുടെ മിസ്ഡ് കാൾ വരികയായിരുന്നുവെന്ന് പറയുന്നു. അങ്ങിനെ ഫോണിലൂടെ ഇരുവരും പരിചയമാകുകയും നേരിൽ കാണാൻ യുവതി ആവശ്യപ്പെടുകയുമായിരുന്നത്രെ. നേരത്തെ ആസൂത്രണം ചെയ്തതനുസരിച്ച് കഴിഞ്ഞ 12 ന് ചങ്കുവെട്ടി ജംഗ്ഷനിലെത്തിയ യുവാവിെൻറ കാറിൽ യുവതി കയറി. എന്നാൽ, യുവതിയോടൊപ്പമുള്ളവർ ബൈക്കിൽ ഇരുവരെയും പിന്തുടരുന്നത് യുവാവ് അറിഞ്ഞിരുന്നില്ല. വഴിയിൽ വെച്ച് യുവതി കാർ നിർത്താനാവശ്യപ്പെടുകയും അപ്പോൾ കൂട്ടാളികൾ കാറിലേക്ക് ഇരച്ചുകയറുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു.
പിന്നീടാണ് ദൃശ്യങ്ങൾ പകർത്തിയതെനന്നാണ് പരാതി. യുവതിക്കൊപ്പം നഗ്ന ദൃശ്യമെടുത്ത് പ്രചരിപ്പിക്കുമെന്നും അല്ലെങ്കിൽ അഞ്ചു ലക്ഷം രൂപ നൽകണമെന്നുമായിരുന്നു സംഘത്തിെൻറ ആവശ്യം. നിരന്തരമായുള്ള വില പേശലിന് ശേഷം അമ്പതിനായിരം രൂപ നൽകി പ്രശ്നം അവസാനിപ്പിക്കാമെന്ന് ധാരണയായിരുന്നത്രെ. ഇതിന് ശേഷമാണ് പണം നൽകാമെന്ന വ്യജേന കെണിയൊരുക്കി പൊലീസ് സംഘത്തെ പിടികൂടുന്നത്.
കൊണ്ടോട്ടി സ്വദേശി ഫസീല (40), കോട്ടക്കൽ സ്വദേശികളായ ചങ്ങരംചോല വിട്ടിൽ മുബാറക്ക് (32), തൈവളപ്പിൽ വീട്ടിൽ സുദിൻ (30), പാറശ്ശേരി സ്വദേശി കളത്തിപറമ്പിൽ വീട്ടിൽ അബ്ദുൾ അസീം (28), പുളിക്കൽ സ്വദേശികളായ പേരാ പറമ്പിൽ വീട്ടിൽ നിസാമുദ്ദീൻ (26), മാട്ടിക്കൽ വീട്ടിൽ അബ്ദുൾ റഷീദ് (36), മംഗലം സ്വദേശി പുത്തൻ പുറയിൽ വീട്ടിൽ ഷാഹുൽ ഹമീദ് (30) എന്നിവരാണ് പിടിയിലായത്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും കോട്ടക്കൽ പൊലീസും ചേർന്നാണ് സംഘത്തെ പിടികൂടിയത്.
പ്രതികൾക്ക് ട്രാപ്പിൽ പെടുത്തേണ്ടവരുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ചു നൽകുന്നവരെയും പ്രതികൾക്ക് വാഹനം സംഘടിപ്പിച്ചു നൽകിയവരെയും സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് എസ്.എച്ച്.ഒ എം.കെ ഷാജി പറഞ്ഞു. ഏഴു പേരെയും കോടതിയിൽ ഹാജരാക്കി.