ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട 16കാരനെ പീഡിപ്പിച്ചത് 14 പേർ; എ.ഇ.ഒയും ആർ.പി.എഫ് ഉദ്യോഗസ്ഥനും ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ
text_fieldsതൃക്കരിപ്പൂർ: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ. ചന്തേര പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ബേക്കൽ എ.ഇ.ഒയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥനും പ്രതിപ്പട്ടികയിലുള്ളത്.
ബേക്കൽ എ.ഇ.ഒ പടന്ന സ്വദേശി വി.കെ.സൈനുദ്ദീൻ(52), ആർ.പി.എഫ് ഉദ്യോഗസ്ഥനും ഫുട്ബാൾ പരിശീലകനുമായ പിലിക്കോട് എരവിലിലെ ചിത്രരാജ്(48), വെള്ളച്ചാലിലെ സുകേഷ് (30), വടക്കേകൊവ്വലിലെ റയീസ് (40), കരോളത്തെ അബ്‌ദുറഹിമാൻ ഹാജി(55), ചന്തേരയിലെ അഫ്‌സൽ (23), പടന്നക്കാട്ടെ റംസാൻ(40)എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. കേസിലെ മറ്റൊരുപ്രതി തൃക്കരിപ്പൂർ വടക്കുമ്പാട് സ്വദേശി ഒളിവിലാണ്. ഇയാൾ മുൻകൂർ ജാമ്യം തേടിയതായി അറിയുന്നു.
പണം വാഗ്ദാനം ചെയ്തും പ്രലോഭിപ്പിച്ചും കുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മാതാവിന്റെ പരാതി. പ്രത്യേക പോലിസ് അന്വേഷണ സംഘമാണ് ദിവസങ്ങൾക്കകം പ്രതികളെ പിടികൂടിയത്. ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ 14 ഓളം പേർ ചേർന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
വീട്ടിൽ നിന്നും ഒരാൾ ഇറങ്ങി ഓടുന്നത് കണ്ട് മാതാവ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരം ചൈൽഡ് ലൈനിലൂടെ പുറത്തെത്തിയത്. ഫോണിൽ പണമിടപാടുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ജില്ലക്ക് അകത്തും പുറത്തുമായി വിവിധ പ്രദേശങ്ങളിലുള്ളവരാണ് പ്രതികൾ. വിവിധ പോലിസ് സ്റ്റേഷനുകളിലായി പോക്സോ കേസുകൾ ആണ് റജിസ്ട്രർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ പലപ്പോഴായി പലയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.
കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഉള്ള 14 ഓളം പേരാണ് പ്രതികൾ. നീലേശ്വരം, ചീമേനി സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വീതമാണ് പ്രതികൾ. കോഴിക്കോട് ജില്ലയിലെ പോലിസ് സ്റ്റേഷനിലേക്കും കേസ് മാറ്റിയിട്ടുണ്ട്. 16 കാരനാണ് പീഡനത്തിനിരയായത്. കൂടുതൽ കേസ് വരാനും സാധ്യതയുണ്ട്. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നാല് സി.ഐമാരാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

