Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോഷണ പരമ്പര: രണ്ടുപേർ...

മോഷണ പരമ്പര: രണ്ടുപേർ പിടിയിൽ

text_fields
bookmark_border
theft case
cancel
camera_alt

മു​ക്താ​റു​ൽ ഹ​ക്ക്, സം​സു​ജു​വ

കൊ​ച്ചി: ന​ഗ​ര​ത്തി​ൽ മോ​ഷ​ണ പ​ര​മ്പ​ര ന​ട​ത്തി​യ അ​ന്ത​ർ​സം​സ്ഥാ​ന​ക്കാ​രെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി കൊ​ച്ചി സി​റ്റി പൊ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ടൗ​ൺ സൗ​ത്ത്, നോ​ർ​ത്ത്, എ​ള​മ​ക്ക​ര സ്​​റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള വി​വി​ധ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ സം​സു​ജു​വ (28), മു​ക്താ​റു​ൽ ഹ​ക്ക് (28) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

പൂ​ട്ട് കു​ത്തി​ത്തു​റ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. മോ​ഷ​ണ​ത്തി​നു​ശേ​ഷം പൊ​ലീ​സിെൻറ ശ്ര​ദ്ധ തെ​റ്റി​ച്ച് വി​വി​ധ ലോ​ഡ്ജു​ക​ളി​ൽ മാ​റി​മാ​റി താ​മ​സി​ക്കു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ പ​തി​വ്. ക​ഴി​ഞ്ഞ രാ​ത്രി എ​റ​ണാ​കു​ളം പ​ന​മ്പി​ള്ളി ന​ഗ​റി​ലെ നീ​ല​ഗി​രി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് കു​ത്തി​ത്തു​റ​ന്ന് 6,87,835 രൂ​പ‍യു​ടെ മോ​ഷ​ണം, അ​യ്യ​പ്പ​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ഗോ​ർ​മെ​റ്റ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് കു​ത്തി​തു​റ​ന്ന് മൊ​ബൈ​ൽ ഫോ​ണ​ട​ക്കം 33,500 രൂ​പ​യു​ടെ മോ​ഷ​ണം എ​ന്നി​വ ന​ട​ത്തി​യ​ത് ഇ​വ​രാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എ​ള​മ​ക്ക​ര ഗ്രാ​ൻ​ഡ്​ ഫ്ര​ഷ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച​തും ഇ​തേ പ്ര​തി​ക​ൾ ത​ന്നെ​യാ​ണെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. പൊ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robberyarrested
News Summary - Series of robberies: Two arrested
Next Story