അസമിൽ വീട്ടുജോലിക്ക് നിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഡി.എസ്.പി അറസ്റ്റിൽ
text_fieldsഗുവാഹതി: വീട്ടുജോലിക്ക് നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ബലാത്സംഗം ചെയ്ത അസം ഡി.എസ്.പി അറസ്റ്റിൽ. അസമിലെ ഗൊലാഘട്ട് ജില്ലയിലെ ലാചിത് ബൊർഫുഖാൻ പൊലീസ് അക്കാദമിയിൽ ജോലി ചെയ്ത കിരൺ നാഥിനെ ആണ് അറസ്റ്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥൻ തന്നെ നിരന്തരം ബലാത്സംഗം ചെയ്തിരുന്നതായി 15 കാരി പൊലീസിനു മൊഴി നൽകി.
പെൺകുട്ടിയുടെ വീട്ടിൽനിന്ന് നിർബന്ധിച്ച് തന്റെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നാണ് കിരൺ ഉപദ്രവിച്ചിരുന്നത്. അയാളുടെ കുടുംബാംഗങ്ങളും കുറ്റകൃത്യത്തിന് കൂട്ടുനിന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ ദെർഗാവോൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് കിരണിനെതിരെ കേസെടുത്തത്.
അന്വേഷണത്തിനിടെ കിരണിനെതിരെ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് അസം ഡി.ജി.പി ഗ്യാനേന്ദ്ര പ്രതാപ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. നീതിക്കായി പ്രവർത്തിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നത് ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

